• HOME
  • »
  • NEWS
  • »
  • kerala
  • »
  • തെളിഞ്ഞ കാലാവസ്ഥയിൽ കുളിക്കാനിറങ്ങി; കുടുംബാംഗങ്ങൾ നോക്കിനിൽക്കേ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ യുവതിക്ക് ദാരുണാന്ത്യം

തെളിഞ്ഞ കാലാവസ്ഥയിൽ കുളിക്കാനിറങ്ങി; കുടുംബാംഗങ്ങൾ നോക്കിനിൽക്കേ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ യുവതിക്ക് ദാരുണാന്ത്യം

കുത്തോഴുക്കില്‍പ്പെട്ട് പാറയിലും മറ്റും ഇടിച്ച് തലയിലും ശരീരഭാഗങ്ങളിലും മുറിവുകളേറ്റ നിലയിലായിരുന്നു

  • Last Updated :
  • Share this:
    മലപ്പുറം: കുടുംബാംഗങ്ങൾ നോക്കി നിൽക്കേ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം കൽക്കുണ്ട് റിസോർട്ടിന് സമീപത്തെ ചോലയിൽ കുളിക്കാനിറങ്ങിയ യുവതിയാണ് ഒഴുക്കിൽപെട്ടത്. ആലപ്പുഴ ചന്തിരൂര്‍ മുളയ്ക്കപറമ്പില്‍ സുരേന്ദ്രന്റെയും സുശീലയുടെയും മകള്‍ ആര്‍ഷ(24)യാണ് മരിച്ചത്. ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയായിരുന്നു.

    കരുവാരക്കുണ്ട് കൽക്കുണ്ടിലുള്ള അമ്മായിയുടെ വീട്ടിൽ എത്തിയതായിരുന്നു ആർഷയും കുടുംബവും. തിങ്കളാഴ്ച്ച വൈകുന്നേരം കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
    Also Read- കൊച്ചി മെട്രോയിലെ ഗ്രാഫിറ്റിക്ക് പിന്നിൽ ഇറ്റാലിയൻ പൗരന്മാർ? കേരള പൊലീസ് അഹമ്മദാബാദിലേക്ക്

    ഇവർ ചോലയിലെത്തുമ്പോൾ ഒഴുക്കു കുറഞ്ഞ അവസ്ഥയിലായിരുന്നു. തെളിഞ്ഞ കാലാവസ്ഥയുമായിരുന്നു. ചോലയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. ആർഷയുടെ കൂടെയുണ്ടായിരുന്നവരും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷപ്പെട്ടു.


    മലയോര മേഖലയിൽ പെട്ടെന്നുണ്ടാകുന്ന കാലാവാസ്ഥാ മാറ്റത്തെ കുറിച്ച് അറിവില്ലാത്തതാണ് അപകടത്തിന് കാരണം. ഒഴുക്കിൽപെട്ട ആർഷയെ ഏറെ നേരത്തേ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. കല്‍ക്കുണ്ട് ക്രിസ്ത്യന്‍ പള്ളിക്കു പിറകില്‍ ഒലിപ്പുഴയിലെ പാറയില്‍ തങ്ങി നിൽക്കുന്ന ആർഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര കിലോമീറ്ററോളം ആർഷ ഒഴുക്കിൽപെട്ടു.

    കുത്തോഴുക്കില്‍പ്പെട്ട് പാറയിലും മറ്റും ഇടിച്ച് തലയിലും ശരീരഭാഗങ്ങളിലും മുറിവുകളേറ്റിരുന്നു. രാത്രിയോടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
    Published by:Naseeba TC
    First published: