• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസിലെ പോസ്റ്റൽ ബാലറ്റ് തിരിമറി; അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

പൊലീസിലെ പോസ്റ്റൽ ബാലറ്റ് തിരിമറി; അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ അസോസിയേഷന്‍ നേതാക്കള്‍ ശേഖരിക്കുന്നെന്നായിരുന്നു ആരോപണം.

പൊലീസ്

പൊലീസ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: പൊലീസുകാരുടെ പേസ്റ്റല്‍ ബാലറ്റ് അസോസിയേഷന്‍ നേതാക്കള്‍ ശേഖരിച്ചെന്ന ആരോപണത്തില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇന്റലിജന്‍സ് മോധാവി ടി.കെ വിനോദ് കുമാര്‍ ആണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ പോസ്റ്റല്‍ ബാലറ്റ് ശേഖരിക്കണമെന്നു നിര്‍ദ്ദേശിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനിടെ പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ റീപോളിംഗ് വേണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്.

    പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ അസോസിയേഷന്‍ നേതാക്കള്‍ ശേഖരിക്കുന്നെന്നായിരുന്നു ആരോപണം. നേതാക്കളുടെ വിലാസത്തിലേക്കാണ് ബാലറ്റുകള്‍ കൂട്ടത്തോടെ എത്തിയത്. പൊലീസുകാരുടെ വോട്ടുകള്‍ അസോസിയേഷന്‍ നേതാക്കളാണ് ചെയ്തത് . ഇത് തെളിയിക്കുന്ന പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ ശബ്ദരേഖയും പുറത്തുവന്നു.

    Also Read പൊലീസിലും കള്ളവോട്ട്; പോസ്റ്റൽ വോട്ടുകൾ അസോസിയേഷൻ നേതാക്കൾ ചെയ്തെന്ന് ആരോപണം

    പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു.

    അതേസമയം പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി നടത്തിയെന്ന ആരോപണം നിഷേധിച്ച് കേരളാ പൊലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.

    First published: