തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ട് വിവാദത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ പരാതിയുമായി എല്‍.ഡി.എഫ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനു വേണ്ടി പൊലീസുകാര്‍ 400 പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിച്ചെന്നാണ് സി.പി.എമ്മിന്റെ പരാതി. ഇതു സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം രാമുവാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയത്. പരാതി പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയെ കുറിച്ച് അന്വേക്ഷിക്കുന്ന ക്രൈംബ്രാഞ്ചിന് സംഘത്തിന് ഡിജിപി കൈമാറും.
ഇടത് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് പൊലീസ് അസോസിയേഷന് നേതാക്കള്‍ വ്യാപകമായി ശേഖരിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് സംസ്ഥാന പൊലീസ് മേധാവി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെയും പരാതിയുമായി സി.പി.എം രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.