തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ടു വരെ തിരികെ ലഭിച്ചത് 60.97% പോസ്റ്റല്‍ വോട്ടുകള്‍ മാത്രം. പോസ്റ്റല്‍ സര്‍വീസ് വിഭാഗങ്ങളിലുമായി ആകെ 1,16,816 വോട്ടുകളാണ് അനുവദിച്ചിരുന്നത്. സൈനിക ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളില്‍ അനുവദിച്ചത് 53,299 സര്‍വീസ് വോട്ടുകളാണ്. ഇതില്‍ 32,199 എണ്ണം തിരികെയെത്തി.
പോലീസുകാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി അനുവദിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം 63,517 ആണ്. ഇതില്‍ 39,025 എണ്ണം തിരികെ ലഭിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാനത്ത സര്‍വീസ് വോട്ടുകളില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേടു നടന്നതില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: വോട്ടെണ്ണല്‍ ദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം
നാളെയാണ് രാജ്യത്ത് ഏഴുഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പുറത്തുവരുന്നത്. വോട്ടെണ്ണുമ്പോള്‍ ആദ്യം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ട് എണ്ണുമെന്നും അതിനു ശേഷം മാത്രമേ വിവിപാറ്റ് എണ്ണുകയുള്ളൂവെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നു.
ആദ്യം വിവിപാറ്റിലെ വോട്ടുകള്‍ എണ്ണിയാല്‍ തെരഞ്ഞെടുപ്പ് ഫലം വരാന്‍ താമസിക്കും. ഇക്കാരണത്താലാണ് ആദ്യം ഇവിഎം എണ്ണുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. വോട്ടെണ്ണല്‍ ദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.