'മുല്ലപ്പളളിയെ ശൂരനാട് വിഴുങ്ങിയോ? '; തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റർ നൽകുന്ന സൂചനയെന്ത്?

രണ്ടാം ഘട്ട പുനഃസംഘടനയിൽ കെപിസിസി സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെടാൻ പോകുന്നവരെ കുറിച്ചാണ് പോസ്റ്ററിലെ ആക്ഷേപങ്ങൾ.

തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റർ

തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റർ

 • Share this:
  തിരുവനന്തപുരം: കെപിസിസി രണ്ടാംഘട്ട പുനഃസംഘടന നീക്കങ്ങളിൽ കോൺഗ്രസിനുളളിൽ അമർഷം പുകയുന്നു. കെപിസിസി സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ ചിലർ നടത്തുന്ന നീക്കങ്ങൾക്കെതിരെ തിരുവനന്തപുരത്ത് പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

  കെപിസിസി ആസ്ഥാനത്തും എകെജി സെന്റർ പരിസരത്തും  രാവിലെ പ്രത്യക്ഷപ്പെട്ട പോസ്റ്ററാണിത്.  കെപിസിസി ഉപാധ്യക്ഷൻ ശൂരനാട് രാജശേഖരൻ മുല്ലപ്പളളിയെ വിഴുങ്ങിയോ  എന്ന ചോദ്യമാണ് പോസ്റ്ററിന്റെ തലക്കെട്ട്.

  രണ്ടാം ഘട്ട പുനഃസംഘടനയിൽ കെപിസിസി സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെടാൻ പോകുന്നവരെ കുറിച്ചാണ് പോസ്റ്ററിലെ ആക്ഷേപങ്ങൾ. കള്ളൻമാരും തട്ടിപ്പുകാരും കെപിസിസി സെക്രട്ടറിമാരാകുമെന്നാണ് പോസ്റ്ററിൽ പറയുന്നത്. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

  സംഭവം വിവാദമായതോടെ പോസ്റ്ററുകൾ അപ്രത്യക്ഷമായി. തർക്കങ്ങൾ ഒഴിവാക്കാൻ ഐ ഗ്രൂപ്പിൽ നിന്ന് ശൂരനാട് രാജശേഖരനെയും എ ഗ്രൂപ്പിൽ നിന്ന് കെസി ജോസഫിനെയും പട്ടിക തയ്യാറാക്കാൻ ഗ്രൂപ്പ് നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. ഗ്രൂപ്പുകളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ  രണ്ടാംഘട്ട പുനഃസംഘടന അന്തിമഘട്ടത്തിലാണ്. അതിനിടെയാണ് പടലപ്പിണക്കങ്ങൾ പോസ്റ്ററിലൂടെ പുറത്തു വരുന്നത്.You may also like:'നടനകലയിൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ'; മോഹന്‍ലാലിന് ആശംസയുമായി മുഖ്യമന്ത്രി [NEWS]'കുപ്പി 'ആപ്പി'ലാകുമോ? 'ബെവ് ക്യൂ' വരാൻ തടസമെന്ത്? [NEWS]Choked | റോഷൻ മാത്യു നായകനാകുന്ന അനുരാഗ് കശ്യപ് ചിത്രം; ട്രെയിലർ എത്തി [NEWS]
  അതേസമയം, പിതൃശൂന്യ പോസ്റ്ററുകളെ കുറിച്ച് അഭിപ്രായമില്ലെന്നാണ് കെപിസിസി അധ്യക്ഷന്റെ പ്രതികരണം. ആരെയും സ്വഭാവഹത്യ ചെയ്യുന്ന രാഷ്ട്രീയം ശരിയല്ലെന്നും മുല്ലപ്പളളി രാമചന്ദ്രൻ മറുപടി നൽകി. രണ്ടാംഘട്ടത്തിൽ  സെക്രട്ടറിമാരടക്കം 87 പേരുടെ പട്ടികയാണ് തയ്യാറായിട്ടുളളത്. ഇതിൽ ചർച്ചകൾ തുടരുകയാണ്.

  ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ എന്നിവർ  ചർച്ച നടത്തിയെങ്കിലും അന്തിമ ധാരണയിലെത്താനായില്ല. രണ്ടാംഘട്ടത്തിലും അവസരം ലഭിക്കാത്തവരാണ് പോസ്റ്റർ പതിച്ചതെന്ന് സംശയിക്കുന്നു. ​

  ജനറൽ സെക്രട്ടറിമാർക്ക് ചുമതലകൾ വീതിച്ച് നൽകുന്നതും വൈകുകയാണ്. ചുമതലകൾ വീതിച്ച് നൽകികൊണ്ട് പുറത്തിറക്കിയ സർക്കുലർ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു. രണ്ടാം ഘട്ട പുനസംഘടനയും പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നതിന്റെ സൂചനയാണ് പോസ്റ്ററുകളിലൂടെ പുറത്ത് വരുന്നത്.
  Published by:Naseeba TC
  First published:
  )}