അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്നു; കൊല്ലം DCC അധ്യക്ഷ ബിന്ദുകൃഷ്ണയ്ക്കെതിരെ പോസ്റ്റർ

സേവ് കോൺഗ്രസ് എന്ന പേരിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ ബിന്ദു കൃഷ്ണയെയും മറ്റൊരു നേതാവ് ഷാനവാസ് ഖാനെയും പേരെടുത്ത് ആരോപിക്കുന്നു.

News18 Malayalam | news18-malayalam
Updated: June 9, 2020, 4:22 PM IST
അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്നു; കൊല്ലം DCC അധ്യക്ഷ ബിന്ദുകൃഷ്ണയ്ക്കെതിരെ പോസ്റ്റർ
bindu krishna
  • Share this:
കൊല്ലം: കൊല്ലം ഡി സി സി ഓഫീസിന് മുന്നിൽ നേതാക്കൾക്കെതിരെ പോസ്റ്ററ്റുകൾ. യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടത്തിനെ നേതാക്കൾ സംരക്ഷിക്കുന്നു  എന്ന് ആരോപിച്ചാണ് പോസ്റ്ററുകൾ. ഡി സി സി അധ്യക്ഷ ബിന്ദുകൃഷ്ണ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പോസ്റ്ററുകൾ.

കൊല്ലത്തെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് പോരുകൾ പുത്തരിയല്ല. ജില്ലയിൽ നിന്നും കോൺഗ്രസിന്  എംഎൽഎ ഇല്ലാതായിട്ട് ഒരു വ്യാഴവട്ടം കഴിയുന്നു. നിലവിൽ യു ഡി എഫിനും എം എൽ എയില്ല. ജയിക്കുന്ന സീറ്റുകൾ പോലും ഗ്രൂപ്പ് കളിച്ചു തോൽപ്പിച്ചിട്ടുണ്ട് എന്നും ആരോപണം ഉണ്ടായിട്ടുണ്ട്. പുതിയ വിവാദം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടത്തിനെ ചൊല്ലി.

ദിവസങ്ങൾക്ക് മുൻപാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഫൈസൽ കുളപ്പാടം പൊലീസ് പിടിയിലാകുന്നത്. ഫൈസൽ കുളപ്പാടത്തിനെ കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി സംരക്ഷിക്കുന്നു എന്ന് ആരോപിച്ചാണ് പുതിയ പോസ്റ്ററുകൾ. സേവ് കോൺഗ്രസ് എന്ന പേരിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ ബിന്ദു കൃഷ്ണയെയും മറ്റൊരു നേതാവ് ഷാനവാസ് ഖാനെയും പേരെടുത്ത് ആരോപിക്കുന്നു.

TRENDING:BREAKING | ബസ് ചാര്‍ജ് കുറച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
[NEWS]
RIP Chiranjeevi Sarja|പത്ത് വർഷത്തെ സൗഹൃദത്തിനൊടുവിൽ വിവാഹം; ഒടുവിൽ മേഘ്നയെ തനിച്ചാക്കി ചീരു മടങ്ങി
[PHOTO]
Kerala Lottery Result: 75 ലക്ഷം നേടിയ ആ ഭാഗ്യവാൻ ആര്? സ്ത്രീ ശക്തി SS-202 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
[NEWS]


എന്നാൽ പോസ്റ്ററുകൾക്ക് പിന്നിൽ സിപിഎം ആണെന്നാണ് ബിന്ദുകൃഷ്ണയുടെ ആരോപണം. ഫൈസൽ കുളപ്പാടം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അറസ്റ്റിലായ വിവരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫിപറമ്പിലിനെ അറിയിച്ചതായും ബിന്ദു കൃഷ്ണ പറഞ്ഞു.
First published: June 9, 2020, 4:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading