നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2021 | മുന്നണികളിൽ പോസ്റ്റർ യുദ്ധം; കെട്ടിയിറക്ക് സ്ഥാനാർഥികൾ വേണ്ടെന്ന നിലപാടിൽ അണികൾ

  Assembly Election 2021 | മുന്നണികളിൽ പോസ്റ്റർ യുദ്ധം; കെട്ടിയിറക്ക് സ്ഥാനാർഥികൾ വേണ്ടെന്ന നിലപാടിൽ അണികൾ

  ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിലെ ആവശ്യം.

  News18

  News18

  • Share this:
   തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളും മുന്നണികളും സ്ഥാനാർഥി നിർണയ ചർച്ചകൾ നടത്തുന്നതിനിടെ അണികളുടെ വക പോസ്റ്റർ പ്രതിഷേധം. കെട്ടിയിറക്ക് സ്ഥാനാർഥികളെ വേണ്ടെന്ന ആവശ്യമാണ് മിക്കയിടങ്ങളിലും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലൂടെ അണികൾ ആവശ്യപ്പെടുന്നത്. ചില നേതാക്കൾക്ക് സീറ്റ് നിഷേധിച്ചതിനെതിരെയും അണികൾ പോസ്റ്ററിലൂടെ പ്രതിഷേധിച്ചു. ഈ തെരഞ്ഞെടുപ്പ് കാലത്ത് പോസ്റ്റർ പ്രതിഷേധം സി.പി.എമ്മിലാണ് ആദ്യം ഉണ്ടായതെങ്കിലും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിലെ സ്ഥാനാർഥികൾക്കെതിരെയും വിവിധ മണ്ഡലങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

   പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തിൽ മന്ത്രി എ.കെ ബാലന് പകരം ഭാര്യ പി.കെ ജമീലയെ സ്ഥാനാർഥി ആക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ഇന്നലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സി.പി.എം ജില്ലാ നേതൃത്വം ജമീലയെ സ്ഥാനാർഥിയാക്കുന്നതിൽ നിന്നും പിൻവാങ്ങി. കുറ്റ്യാടിയിൽ സി.പി.എം മണ്ഡലം കേരള കോൺഗ്രസിന് വിട്ടു നൽകുന്നതിനെതിരെയായിരുന്നു അണികളുടെ പ്രതിഷേധം.

   Also Read 'കളമശേരിയില്‍ പി. രാജീവിനെ മാറ്റി ചന്ദ്രൻപിള്ളയെ സ്ഥാനാർത്ഥിയാക്കണം; സി.പി.എമ്മില്‍ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു

   ഇന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥിനെതിരെ കൊല്ലത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എൻസിപി നേതാവും നിലവിലെ മന്ത്രിയുമായ എ.കെ ശശീന്ദ്രനെതിരെ എലത്തൂരിലും അണികൾ പോസ്റ്റർ ഒട്ടിച്ചു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിലെ ആവശ്യം.  പാര്‍ട്ടിയെ തകര്‍ത്തയാളെ ഒഴിവാക്കണമെന്നാണ് ചെങ്ങന്നൂരില്‍ പതിച്ച പോസ്റ്ററിലെ ആവശ്യം.  ബിന്ദു കൃഷ്ണയാണ് കൊല്ലത്ത് അനുയോജ്യ സ്ഥാനാര്‍ത്ഥിയെന്നും പോസ്റ്റര്‍ പറയുന്നു.

   Also Read കെ.പി.സി.സി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു; നിലപാട് പ്രഖ്യാപിക്കാൻ ഇന്ന് വാർത്താ സമ്മേളനം

   കോണ്‍ഗ്രസിന്റെ കോട്ടയായ ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ അടിവേരുമാന്തിയ ആളാണ് പി.സി വിഷ്ണുനാഥ് . ആ വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കാന്‍ ഇറക്കരുതെന്നും പോസ്റ്ററില്‍ പറയുന്നു. കൊല്ലത്ത് വിഷ്ണുനാഥ് മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

   എലത്തൂരിന് പുറമെ പാവങ്ങാടും എ.കെ ശശീന്ദ്രനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.  പുതുമുഖത്തെ വേണം, കറപുളരാത്ത കരങ്ങള്‍ വേണം എലത്തൂരില്‍ എന്നാണ് പോസ്റ്ററിലെ ആവശ്യം. എല്‍.ഡി.എഫ് വരണമെങ്കില്‍ ശശീന്ദ്രന്‍ മാറണമെന്നും പോസ്റ്ററില്‍ പറയുന്നു.  കോഴിക്കോട് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് വേണ്ടി എന്‍.സിപിയുടെ ജില്ലാഘടകം ചേര്‍ന്നപ്പോള്‍ യോഗം കയ്യാങ്കളിയിലാണ് അവസാനിച്ചത്.

   കളമശേരിയിലും ഇന്ന് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പി രാജീവിനെ ഒഴിവാക്കി ചന്ദ്രൻ പിള്ളയെ ഇടത് സ്ഥാനാർഥിയാക്കണമെന്നതായിരുന്നു പോസ്റ്ററിലെ ആവശ്യം.

   തുടര്‍ ഭരണത്തിന് ചന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം. കളമശേരി നിയോജക മണ്ഡലത്തിലെ ഏലൂര്‍, മഞ്ഞുമ്മല്‍ പ്രദേശങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കളമശേരിയിലെ ഇടതു സ്ഥാനാർഥിയായി പി. രാജീവിനെയാണ് സി.പി.എം. പരിഗണിക്കുന്നത്.

   പി.ആര്‍. വേണ്ട, കെ.സി.പി. മതി (പി.രാജീവ് വേണ്ട, കെ. ചന്ദ്രന്‍പിള്ള മതി) എന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. 'വിതച്ചത് കൊയ്യാൻ ഇറങ്ങിയിരിക്കുന്നു' എന്നും ചില പോസ്റ്ററുകളിലുണ്ട്. 2011-ല്‍ കളമശ്ശേരി മണ്ഡലം രൂപവത്കരിച്ചപ്പോള്‍ ചന്ദ്രന്‍ പിള്ളയായിരുന്നു സ്ഥാനാര്‍ഥി. പിന്നീട് 2016-ല്‍ എം.എം. യൂസഫ് സ്ഥാനാർഥിയായി. കളമശേരിയിൽ ഇത്തവണ ചന്ദ്രൻപിള്ളയെയാണ് എറണാകുളം ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും പരിഗണിച്ചത്. എന്നാല്‍ പിന്നീട് പി. രാജീവിന്റെ പേരും ഉയർന്നു വരികയായിരുന്നു.

   മന്ത്രിമാരായ ജി സുധാകരനെയും തോമസ് ഐസക്കിനെയും ഒഴിവാക്കുന്നതിനെതിരെ ആലപ്പുഴയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കണ്ണൂരിൽ പി. ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലും അണികൾ പ്രതിഷേധിച്ചിരുന്നു. ഇതനിടെ കെ.എം ഷാജിയെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കാസർകോട് മണ്ഡലത്തിലും അണികൾ പോസ്റ്റർ ഒട്ടിച്ചു.

   Kerala Assembly Election 2021, PC Vishnunath, P Rajeev, PK Jameela, Poster War
   Published by:Aneesh Anirudhan
   First published:
   )}