News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 31, 2020, 1:31 PM IST
നാല് സ്ഥാനാർഥികളുടെ തോൽവി ഉറപ്പാക്കിയത് നിയാസ് ആണെന്നാണ് പരാതി
കോഴിക്കോട്: കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ. എൽഡിഎഫിൽനിന്ന് പണം വാങ്ങി കോൺഗ്രസ് സ്ഥാനാർഥികളുടെ തോൽവി ഉറപ്പാക്കിയെന്ന് പോസ്റ്ററിൽ ആരോപിക്കുന്നു. നിയാസിനെ പാർട്ടിയിൽനിന്ന് പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയാസ് പാർട്ടിയെ വഞ്ചിക്കുകയാണെന്നും എൽഡിഎഫുമായുള്ള വോട്ട് കച്ചവടം അവസാനിപ്പിക്കണമെന്നും പോസ്റ്ററിൽ പറയുന്നു. ഇത്തരത്തിൽ നിരവധി പോസ്റ്ററുകളാണ് ഡിസിസി ഓഫീസിനു മുന്നിലും കോഴിക്കോട് നഗരത്തിലും പ്രത്യക്ഷപ്പെട്ടത്. ഓഫീസിന് മുന്നിലെ പോസ്റ്റർ പിന്നീട് നേതൃത്വം ഇടപെട്ട് കീറിക്കളഞ്ഞു.
You may also like:കിടപ്പുമുറിയും കുളിമുറിയും മാത്രമല്ല, ഏഴ് ജയിലുകളുമുണ്ട്; വിൽപ്പനയ്ക്ക് വെച്ച വീടിന്റെ പ്രത്യേകതകൾ
നേരത്തെ ഡിസിസി യോഗത്തിലും നിയാസിനെ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഭാരവാഹികൾ ആവശ്യമുന്നയിച്ചിരുന്നു. ഈ യോഗത്തിൽ നിയാസ് പങ്കെടുത്തിരുന്നില്ല. നാലു സ്ഥാനാർഥികളുടെ തോൽവി ഉറപ്പാക്കിയത് നിയാസ് ആണെന്നാണ് പരാതി. ഇതിനു പിന്നാലെയാണ് ഇപ്പോൾ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്.
You may also like:ആർത്തവകാലത്തെ വേദന ഇല്ലാതാക്കാം; സ്ത്രീകൾക്കായി കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്ന് എത്തുന്നു
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ നേതാക്കൾക്കെതിരെ നേരത്തേയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെ കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും പോസ്റ്റർ പതിച്ചിരുന്നു.
കെ പി സി സി ആസ്ഥാനത്തിന് പുറമെ തിരുവനന്തപുരത്ത് പലയിടത്തും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് പോസ്റ്ററുകൾ വന്നു. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്. മുൻമന്ത്രി വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി എന്നിവരുടെ പേര് പറഞ്ഞാണ് പുറത്താക്കാൻ ആവശ്യപ്പെട്ടത്.
Published by:
Naseeba TC
First published:
December 31, 2020, 1:31 PM IST