• HOME
  • »
  • NEWS
  • »
  • kerala
  • »
  • POSTER CAMPAIGN AGAINST KODIKUNNIL SURESH IN KOLLAM NJ TV

'കൊല്ലം ഡിസിസി കൊടിക്കുന്നിലിന്റെ തറവാട് സ്വത്തല്ല'; കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം

'സിറ്റി മണിയൻ' കോൺഗ്രസിന്റെ തണലിൽ തടിച്ചുകൊഴുത്തു; കൊല്ലം ഡി സി സി കൊടിക്കുന്നിലിൻ്റെ തറവാട്ട് സ്വത്തല്ലെന്നും പോസ്റ്റർ

News18

News18

  • Share this:
കൊല്ലം: കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം. പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കുന്നതിനെ ചൊല്ലിയാണ് പാർട്ടിയിലെ കലഹം. ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രാജേന്ദ്ര പ്രസാദിനും കൊടിക്കുന്നിൽ സുരേഷ് എംപിക്കും എതിരെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കൊടിക്കുന്നിലിന് തീറെഴുതാൻ, ഡി സി സി കുടുംബ സ്വത്തല്ലെന്ന് പോസ്റ്ററിൽ പറയുന്നു. സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരാണ് പോസ്റ്ററുകൾക്ക് പിന്നിലെന്നും ഓല പാമ്പിനെ പേടിക്കില്ലെന്നും കൊടിക്കുന്നിൽ സുരേഷ് ‌പ്രതികരിച്ചു.

പടുകിഴവനും അനാരോഗ്യനുമായ രാജേന്ദ്ര പ്രസാദിനെ ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ട. കോൺഗ്രസിന്റെ പേരിൽ തടിച്ചുകൊഴുത്ത പോത്തൻകോട്ടുകാരനായ കൊടിക്കുന്നിൽ സുരേഷിന് കൊല്ലം ഡിസിസി പ്രസിഡന്റിനെ നിശ്ചയിക്കാൻ എന്ത് കാര്യം. സിറ്റി മണിയന്റെ കുണ്ടന്നൂർ പണി കൊല്ലത്തു വേണ്ടെന്നും കൊടിക്കുന്നിലിന് പിരിവ് നടത്താൻ കൊല്ലം ഡി സി സി തറവാട്ട് സ്വത്തല്ലെന്നും പോസ്റ്റിൽ പറയുന്നു.



സ്ഥാനമാനങ്ങൾ മോഹിക്കുന്നവരാണ് പോസ്റ്ററിനു പിന്നില്ലെന്ന് കൊടിക്കുന്നിൽ ന്യൂസ് 18 നോട് പ്രതികരിച്ചു. ഓലപ്പാമ്പിനെ കണ്ട് ഇതുവരെയും തളരുകയും തകരുകയും ചെയ്തിട്ടില്ല. സ്ഥാനമാനങ്ങൾ ലക്ഷ്യം വയ്ക്കുന്ന ആരോ ആണ് പോസ്റ്ററിനു പിന്നിൽ. രാജേന്ദ്രപ്രസാദ് സീനിയറും ജനപിന്തുണയുമുള്ള നേതാവാണ്.

Also Read-ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് വനംവകുപ്പ്; നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് 10 ദിവസമായി

തനിക്കെതിരെയുള്ള ആരോപണങ്ങൾ കാര്യമാക്കുന്നില്ല. ഓലപ്പാമ്പ് കാട്ടി ആരും തന്നെ പേടിപ്പാക്കാൻ നോക്കണ്ട. ഇത്തരം നീക്കങ്ങളിലൊന്നും തകരുകയും തളരുകയും ചെയ്യുന്ന ആളല്ല താൻ - കൊടിക്കുന്നിൽ വ്യക്തമാക്കി.

Also Read-ആ നാല്പതുകാരനാര്? കോട്ടയത്ത് കുളം കുഴിക്കുന്നതിനിടയിൽ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്‍റേത്

കെ പി സി സി ജനറൽ സെക്രട്ടറിയായ രാജേന്ദ്രപ്രസാദ് കൊടിക്കുന്നിലിന്റെ ഇടപെടലിനെ തുടർന്നാണ് ഡി സി സി പ്രസിഡന്റ് പട്ടികയിൽ ഇടം പിടിച്ചത്. രാജേന്ദ്രപ്രസാദിനെ ഡിസിസി അധ്യക്ഷൻ ആക്കുന്നതിൽ എ, ഐ ഗ്രൂപ്പുകൾ എതിർപ്പുണ്ട്.

ഈ എതിർപ്പു തന്നെയാണ് പോസ്റ്റർ പതിക്കലിനു പിന്നിലെന്നും കരുതുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപും ഗ്രൂപ്പ് തിരിഞ്ഞുള്ള പോസ്റ്റർ യുദ്ധം ജില്ലയിൽ നടന്നിരുന്നു.
Published by:Naseeba TC
First published:
)}