• HOME
  • »
  • NEWS
  • »
  • kerala
  • »
  • POSTER CAMPAIGN AGAINST PALODE RAVI IN THIRUVANANTHAPURAM NJ TV

'ബിജെപി അനുഭാവിയെ ഡിസിസി പ്രസിഡണ്ട് ആക്കുന്നു'; പാലോട് രവിക്കെതിരെ പോസ്റ്റർ പ്രതിഷേധം

എഐസിസി ഭരിക്കുന്നത് അമിത്ഷായോ?ഹൈക്കമാൻഡിനെതിരെയും വിമർശനം

News 18

News 18

  • Share this:
തിരുവനന്തപുരം: ഡിസിസി പുനസംഘടനാ ചർച്ചകളെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ കടുത്ത പ്രതിസന്ധി ആണ് ഉയരുന്നത്. തിരുവനന്തപുരം ജില്ലാ അധ്യക്ഷ സ്ഥാനത്തേക്കുള്ള അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട പാലോട് രവിക്ക് എതിരെ നഗരത്തിൽ പോസ്റ്റർ പ്രതിഷേധം. പാലോട് രവി ബിജെപി അനുഭാവി ആണെന്നാണ് ആരോപണം.



പാർട്ടി സ്ഥാനാർഥിക്കെതിരെ പ്രവർത്തിക്കുന്നതാണോ ഡിസിസി പ്രസിഡൻറ് ആവാനുള്ള യോഗ്യത? കാവിയുടെ മറവിൽ ത്രിവർണപതാക പിടിക്കാനാണ് പാലോട് രവിയുടെ ശ്രമമെന്നും പോസ്റ്ററിൽ ആരോപണമുണ്ട്. തിരുവനന്തപുരം ഡിസിസി ഓഫീസിനു മുന്നിലും നഗരത്തിലെ വിവിധ മേഖലകളിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് ഹൈക്കമാൻഡിനും പോസ്റ്ററിലൂടെ വിമർശനമുണ്ട്. അമിത് ഷായാണോ എഐസിസിയെ നിയന്ത്രിക്കുന്നത് എന്നതാണ് പോസ്റ്ററിലെ വിമർശനം.

നേരത്തെ സാധ്യതാപട്ടികയിൽ പാലോട് രവിയുടെ പേര് ഉൾപ്പെട്ടപ്പോഴും വലിയ പ്രതിഷേധം ഉയർന്നിരുന്നു. നെടുമങ്ങാട് മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന പിഎസ് പ്രശാന്തിനെ തോൽപ്പിക്കാൻ പാലോട് രവി നീക്കം നടത്തിയെന്നായിരുന്നു ആരോപണം. പി എസ് പ്രശാന്ത് ഇത് സംബന്ധിച്ച് കെപിസിസിക്കും എഐസിസിക്കും പരാതി നൽകി. തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ കെപിസിസി നിയോഗിച്ച സമിതിക്ക് മുന്നിലും പരാതികൾ എത്തി.



Also Read-ക്വാറികളെ സഹായിക്കാൻ സംസ്ഥാന സർക്കാർ; ഹരിതട്രിബ്യൂണലിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

പക്ഷേ ഇതിനിടയിൽ ഡിസിസി പുനസംഘടനാ സാധ്യത പട്ടികയിൽ പാലോട് രവിയുടെ പേര് ഉൾപ്പെട്ടു. ഇതോടെ  പാലോട് രവി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പി എസ് പ്രശാന്ത് പരസ്യമായി തന്നെ രംഗത്തു വന്നിരുന്നു. പരസ്യമായി പ്രതികരണം നടത്തിയതിന് പ്രശാന്തിനെ കെപിസിസി അധ്യക്ഷൻ സസ്പെൻഡ് ചെയ്തു.

ശശി തരൂരിന്റെ നോമിനി ആയ ജി എസ് ബാബുവിന്റെ പേരാണ് അധ്യക്ഷസ്ഥാനത്തേക്ക് തിരുവനന്തപുരം ജില്ലയിൽ ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് പിന്നീട് പാലോട് രവിയുടെ പേര് ഉയർന്നുവന്നത്. അന്തിമ പ്രഖ്യാപനം വരുന്നതോടെ ജില്ലയിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. മുൻ ഡെപ്യൂട്ടി സ്പീക്കർ കൂടിയായിരുന്ന പാലോട് രവി, നെടുമങ്ങാട് മണ്ഡലത്തിൽ നിന്നും പലതവണ മത്സരിച്ചിട്ടുണ്ട്.
Published by:Naseeba TC
First published:
)}