• HOME
  • »
  • NEWS
  • »
  • kerala
  • »
  • POSTER CAMPAIGN AGAINST VD SATHEESAN IN KOCHI NJ TV

ഗ്രൂപ്പില്ല എന്ന് പറയുകയും സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു; വി ഡി സതീശനെതിരെ പോസ്റ്റർ

യഥാർത്ഥ കോൺഗ്രസ്‌ പ്രവർത്തകർ എന്ന പേരിൽ കൊച്ചിയിലെ ജില്ലാ കോൺഗ്രസ്‌ ആസ്ഥാന മന്ദിരത്തിന്റെ മതിലിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.

News18

News18

  • Share this:
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി പോസ്റ്റർ. യഥാർത്ഥ കോൺഗ്രസ്‌ പ്രവർത്തകർ എന്ന പേരിൽ കൊച്ചിയിലെ ജില്ലാ കോൺഗ്രസ്‌ ആസ്ഥാന മന്ദിരത്തിന്റെ മതിലിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. കുറച്ചു നാളായി കോൺഗ്രസിൽ പുകയുന്ന കാര്യങ്ങൾ തന്നെയാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

ഡി സി സി പ്രസിഡന്റ് നിയമനം സംബന്ധിച്ച ചർച്ചകളും പോസ്റ്ററിൽ ആക്ഷേപമായി വന്നിട്ടുണ്ട്. ഗ്രൂപ്പില്ല എന്നു പറഞ്ഞ് സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കുന്ന വി ഡി സതീശന്റെ കള്ളക്കളി തിരിച്ചറിയുക, ജില്ലയിൽ കോൺഗ്രസിന് സീറ്റുകൾ നഷ്ടപ്പെട്ടാലും വേണ്ടില്ല തൻറെ ഗ്രൂപ്പ് ഗ്രൂപ്പ്കാരൻ തന്നെ ജില്ലാ കോൺഗ്രസ് പ്രസിഡൻറ് ആകണം എന്നുള്ള വിഡി സതീശൻ പിടിവാശിയും മർക്കടമുഷ്ടി അവസാനിപ്പിക്കുക,



കോൺഗ്രസ് പാർട്ടിക്കായി ജീവിതം ഹോമിച്ച ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല,  മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ  എന്നീ മുതിർന്ന നേതാക്കളെ അവഗണിക്കുന്ന വിഡി സതീശന്റെ പൊയ്മുഖം തിരിച്ചറിയുക. എന്നിങ്ങനെയാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

Also Read-അനുമതിയോടെ പൊട്ടിച്ചപാറ മാറ്റുന്നതിന് 8000 രൂപ കൈക്കൂലി; എഎസ്ഐ വിജിലൻസ് പിടിയിൽ

കോൺഗ്രസിൽ സമീപകാലത്തുണ്ടായ  ചർച്ചകളും  വിവാദങ്ങളും ആണ് ഇപ്പോൾ പോസ്റ്റുകളിലൂടെ പുറത്തുവന്നിരിക്കുന്നത് എന്നാണ് വിലയിരുത്തുന്നത്. കോൺഗ്രസിൽ പുറമെ എല്ലാം ശാന്തമാണ് എന്ന തോന്നൽ ഉണ്ടായിരുന്നെങ്കിലും അനിവാര്യമായ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്.
Also Read-വായ്പയ്ക്ക് അപേക്ഷിച്ച യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ച സിപിഎം പ്രാദേശിക നേതാവിന് സസ്പെൻഷൻ



പ്രതിപക്ഷ നേതാവിന്റെ തട്ടകമായ എറണാകുളം ജില്ലയിൽ തന്നെ  കോൺഗ്രസിൻറെ  ആസ്ഥാന മന്ദിരത്തിനു മുന്നിൽ പോസ്റ്റർ ഒട്ടിച്ചതും ഇതിൻറെ ഭാഗമാണ്. മുതിർന്ന നേതാക്കളെ നാളെ വിഡി സതീശൻ പാടെ അവഗണിക്കുന്നു എന്ന തോന്നൽ കോൺഗ്രസ് പ്രവർത്തകരിലും ഉണ്ട്. ഇത് പലരും പല രീതിയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് കൊല്ലത്തും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കുന്നതിനെ ചൊല്ലിയായിരുന്നു പോസ്റ്റർ. ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രാജേന്ദ്ര പ്രസാദിനും കൊടിക്കുന്നിൽ സുരേഷ് എംപിക്കും എതിരെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കൊടിക്കുന്നിലിന് തീറെഴുതാൻ, ഡി സി സി കുടുംബ സ്വത്തല്ലെന്ന് പോസ്റ്ററിൽ പറയുന്നു.

പടുകിഴവനും അനാരോഗ്യനുമായ രാജേന്ദ്ര പ്രസാദിനെ ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ട. കോൺഗ്രസിന്റെ പേരിൽ തടിച്ചുകൊഴുത്ത പോത്തൻകോട്ടുകാരനായ കൊടിക്കുന്നിൽ സുരേഷിന് കൊല്ലം ഡിസിസി പ്രസിഡന്റിനെ നിശ്ചയിക്കാൻ എന്ത് കാര്യം. സിറ്റി മണിയന്റെ കുണ്ടന്നൂർ പണി കൊല്ലത്തു വേണ്ടെന്നും കൊടിക്കുന്നിലിന് പിരിവ് നടത്താൻ കൊല്ലം ഡി സി സി തറവാട്ട് സ്വത്തല്ലെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
Published by:Naseeba TC
First published:
)}