HOME /NEWS /Kerala / 'വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ചത് ആവേശത്തിൽ; ആരുടേയും നിർദേശപ്രകാരമല്ല:' പ്രാദേശിക കോൺഗ്രസ് നേതാവ് സെന്തിൽ

'വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ചത് ആവേശത്തിൽ; ആരുടേയും നിർദേശപ്രകാരമല്ല:' പ്രാദേശിക കോൺഗ്രസ് നേതാവ് സെന്തിൽ

പോസ്റ്റർ പതിച്ച ഉടനെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ താൻ അത് മാറ്റിയെന്നും സെന്തിൽ

പോസ്റ്റർ പതിച്ച ഉടനെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ താൻ അത് മാറ്റിയെന്നും സെന്തിൽ

പോസ്റ്റർ പതിച്ച ഉടനെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ താൻ അത് മാറ്റിയെന്നും സെന്തിൽ

  • Share this:

    പാലക്കാട്: വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ വിശദീകരണവുമായി പ്രാദേശിക കോൺഗ്രസ് നേതാവ് സെന്തിൽ. ആരുടേയും നിർദേശപ്രകാരമല്ല പോസ്റ്റർ പതിച്ചതെന്നും ആവേശത്തിൽ ചെയ്തതാണെന്നുമാണ് സെന്തിൽ വ്യക്തമാക്കിയത്.

    കയ്യിലുണ്ടായിരുന്ന പോസ്റ്റർ മഴവെള്ളത്തിൽ ട്രെയിനിൽ പതിക്കുകയായിരുന്നു. ആരേയും അപമാനിക്കാൻ വേണ്ടി ചെയ്തതല്ല. പോസ്റ്റർ പതിച്ച ഉടനെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ താൻ അത് മാറ്റുകയും ചെയ്തു.

    വന്ദേഭാരതിൽ പോസ്റ്റർ പതിക്കാൻ ശ്രീകണ്ഠൻ എംപി ഒരു നിർദേശവും തന്നിട്ടില്ലെന്നും സെന്തിൽ പറഞ്ഞു. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പറാണ് സെന്തിൽ. Also Read- ‘ഇത് കോൺഗ്രസ് പഞ്ചായത്ത് മെമ്പർ സെന്തിൽ അല്ലേ? വന്ദേഭാരതിൽ വികെ ശ്രീകണ്ഠന്റെ പോസ്റ്റർ പതിച്ച ആളുടെ ഫോട്ടോ ഷെയർ ചെയ്ത് സന്ദീപ് വാര്യർ കഴിഞ്ഞ ദിവസമാണ് വന്ദേഭാരത് ഉദ്ഘാടന ഓട്ടത്തിനിടയിൽ ട്രെയിൻ ഷോർണൂരിൽ നിർത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠൻ എംപിയ്ക്ക് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്റർ പതിച്ചത്. Also Read- വന്ദേഭാരതിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ; യുവമോർച്ച നേതാവിന്റെ പരാതിയിൽ RPF കേസെടുത്തു ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. തുടർന്ന് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റർ പതിച്ചതെന്ന വിശദീകരണവുമായി വികെ ശ്രീകണ്ഠൻ രംഗത്തെത്തി. ഏതോ ആളുകൾ മഴവെള്ളത്തിൽ ഒട്ടിച്ച് എടുത്ത പടമാണ് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ യുവ മോർച്ചാ നേതാവിന്റെ പരാതിയിൽ ആർപിഎഫ് കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ സ്റ്റേഷനിൽ പ്രവേശിച്ചത്, പോസ്റ്റർ പതിക്കൽ, യാത്രക്കാരുടെ സൗകര്യങ്ങൾ തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Vande Bharat, Vande Bharat Express, VK Sreekandan