• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'കടിച്ച് തൂങ്ങിയാൽ അടിച്ചിറക്കേണ്ടി വരും'; മുല്ലപ്പള്ളിക്കെതിരെ തലസ്ഥാനത്ത് പോസ്റ്റർ പ്രതിഷേധം

'കടിച്ച് തൂങ്ങിയാൽ അടിച്ചിറക്കേണ്ടി വരും'; മുല്ലപ്പള്ളിക്കെതിരെ തലസ്ഥാനത്ത് പോസ്റ്റർ പ്രതിഷേധം

സേവ് കോണ്‍ഗ്രസിന്റെ പേരിൽ എംഎല്‍എ ഹോസ്റ്റലിന് മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

News18

News18

 • Share this:
  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ അപ്രതീക്ഷിത തോൽവിക്കു പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ തലസ്ഥാനത്ത് പോസ്റ്റർ പ്രതിഷേധം. കടിച്ച് തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരുമെന്നാണ് പോസ്റ്ററിൽ വ്യക്തമാക്കിയിരിക്കുന്നത്. സേവ് കോണ്‍ഗ്രസിന്റെ പേരിൽ എംഎല്‍എ ഹോസ്റ്റലിന് മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

  പാർട്ടിയെ വെന്റിലേറ്ററിലാക്കി, ഇനി ശവദാഹം കൂടി നടത്തിയേ മാറൂ എന്നാ പറയുന്നേ" - എന്നും പോസ്റ്ററിൽ വിമർശനമുണ്ട്. പ്രവർത്തകരിൽ നിന്നും പിരിച്ച കോടികളുടെ ഫണ്ട് സ്ഥാനാർഥികൾക്കല്ലാതെ ആർക്ക് കൊടുത്തെന്നും പോസ്റ്ററിൽ ചോദിക്കുന്നു.

  Also Read സംസ്ഥാനത്ത് ഇന്ന് 41971 പേര്‍ക്ക് കോവിഡ്; 64 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25

  നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ പശ്ചാത്തലത്തിൽ മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന ആവശ്യം പ്രവർത്തകർക്കിടയിൽ നിന്നും ഉയർന്നു വന്നിരുന്നു. ഈ ആവശ്യം എ, ഐ ഗ്രൂപ്പുകളും കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വച്ചിട്ടുണ്ട്.

  അതേസമയം, പരാജയെ തന്റെ മാത്രം തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി മുല്ലപ്പള്ളിയും രംഗത്തെത്തിയിരുന്നു. തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നിരിക്കെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ തന്റെ തലയില്‍ മാത്രം കെട്ടിവയ്ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിലും ഈ ആരോപണം മുല്ലപ്പള്ളി ഉന്നയിച്ചിരുന്നു.

  എന്നാൽ പ്രചാരണ സമിതി അധ്യക്ഷനെന്ന നിലയിൽ തോൽവിയുടെ ഒന്നാമത്തെ ഉത്തരവാദിത്തം തനിക്കാണെന്ന് ഉമ്മൻ ചാണ്ടി യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

  ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവം; പുന്നപ്ര കോവിഡ് കേന്ദ്രത്തിന് ആംബുലന്‍സ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി  തിരുവനന്തപുരം: പുന്നപ്ര കോവിഡ് കേന്ദ്രത്തിന് ആംബുലന്‍സ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരൂർ സ്വദേശിയായ യുവാവിന് ഇന്നലെ രാവിലെ ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ സന്നദ്ധ പ്രവർത്തകർ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച പശ്ചാത്തലത്തിലാണിത്. ആംബുലൻസ് കൂടാതെ ആവശ്യത്തിനുവേണ്ട ആരോഗ്യ പ്രവർത്തകരെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

  87 പേര്‍ കഴിയുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരോ ആംബുലന്‍സോ ഉണ്ടായിരുന്നില്ല. കോവിഡ് ബാധിതനായ അമ്പലപ്പുഴ കരൂര്‍ സ്വദേശിയെ സന്നദ്ധപ്രവര്‍ത്തകര്‍ ഇന്നലെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയായിരുന്നു.

  Also Read 'ആംബുലൻസിന് പകരമാകില്ല ബൈക്ക്'; തദ്ദേശസ്ഥാപനങ്ങൾ വാഹനം ഒരുക്കണമെന്ന് മുഖ്യമന്ത്രി

  Also Read പ്രൗഢഗംഭീരമായ ചടങ്ങിൽ മുയൽ ദമ്പതികളുടെ വിവാഹം; വീഡിയോ വൈറൽ

  രോഗിയെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആലപ്പുഴ പുന്നപ്രയിലെ കോവിഡ് സെന്ററില്‍ ആംബുലന്‍സ് അനുവദിക്കും. കൂടാതെ ജില്ലകളിലെ തദ്ദേശതല സ്ഥാപനങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തും.ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാകുന്നവിധം രണ്ടു സ്റ്റാഫ് നഴ്സുമാരെയും വിന്യസിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പുന്നപ്ര വടക്ക് പഞ്ചായത്തിനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കുമാണ് ചുമതല.

  തദ്ദേശ സ്ഥാപനങ്ങൾ നിർണായക ഘട്ടങ്ങളിൽ ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങൾ കണ്ടെത്തി സജ്ജമാക്കണമെന്നും മുഖ്യമന്ത്രി നേരത്തെ നിർദ്ദേശിച്ചിരുന്നു. പുന്നപ്രയിൽ ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ച സംഭവത്തെ ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. "പുന്നപ്രയിലെ യുവാക്കൾ ചെയ്‌തത് നല്ല കാര്യമാണ്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേർ ചേർന്ന് നടുക്ക് ഇരുത്തി ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി. പക്ഷേ ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘട്ടത്തിൽ അവർ ഉപയോഗിച്ചുവെന്നേയുള്ളൂ"- മുഖ്യമന്ത്രി പറഞ്ഞു.

  Published by:Aneesh Anirudhan
  First published: