നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഭൂമി വിവാദത്തിൽ അതിരൂപതയെ വഞ്ചിച്ചു'; ബിഷപ്പ് ആന്റണി കരിയിലിനെതിരെ പോസ്റ്ററുകൾ

  'ഭൂമി വിവാദത്തിൽ അതിരൂപതയെ വഞ്ചിച്ചു'; ബിഷപ്പ് ആന്റണി കരിയിലിനെതിരെ പോസ്റ്ററുകൾ

  അതിരൂപതയുടെ പള്ളികൾക്ക് സമീപമാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. അൽമായ മുന്നേറ്റം എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റർ.

  bishop antony kariyil

  bishop antony kariyil

  • Share this:
  കൊച്ചി: സിറോ മലബാർ സഭ  ഭൂമി വിവാദത്തിൽ ബിഷപ്പിനെതിരെ പോസ്റ്ററുകൾ. എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിനെതിരെയാണ്  ഇന്ന് രാവിലെ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ഭൂമി വിവാദത്തിൽ ബിഷപ്പ് അതിരൂപതയെ വഞ്ചിച്ചെന്നും ബിഷപ്പ് തിരികെ പോകണമെന്നുമാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. അതിരൂപതയുടെ പള്ളികൾക്ക് സമീപമാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. അൽമായ മുന്നേറ്റം എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റർ. ഇതോടെ ഒരിടവേളയ്ക്കു ശേഷം സഭ ഭൂമി വിവാദം വീണ്ടും സജീവമാവുകയാണ്.

  ജൂലൈ 3 സിറോ മലബാർ സഭാ ദിനമാണ്. മാർത്തോമാശ്ലീഹായുടെ ദുക്‌റാന തിരുനാൾ ദിനമായ ഇന്നു കോവിഡിന്റെ പശ്ചാത്തലത്തിൽ സിറോമലബാർ സഭയിൽ   പൊതുസമ്മേളനവും ആഘോഷപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.  സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

  എന്നാൽ സഭാ ദിനം എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരുവിഭാഗം വിശ്വാസികൾ പ്രതിഷേധ ദിനം ആയി ആചരിക്കുകയാണ്. വിവാദ ഭൂമി ഇടപാടിലെ നഷ്ടം അതിരൂപതയുടെ ഭൂമി വിറ്റ് നികത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചണിത്. ഇതിന്റെ ഭാഗമായാണ് അതിരൂപതയിലെ പള്ളികൾക്ക് സമീപം ബിഷപ് ആന്റണി കരിയിലിനെതിരെ പോസ്റ്ററുകൾ ഒട്ടിച്ചത്.

  അൽമായ മുന്നേറ്റത്തിന്റെ ആരോപണങ്ങൾ

  എറണാകുളം അതിരൂപതയിൽ കർദിനാൾ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന ഭൂമികുംഭകോണത്തിൽ സഭയിലെ കാനോനിക നിയമങ്ങളുടെ നഗ്നമായ ലംഘനം, സാമ്പത്തിക ക്രമക്കേട്, വിശ്വാസ വഞ്ചന എന്നിവ നടന്നിട്ടുണ്ട് എന്ന് വത്തിക്കാൻ നേരിട്ട് ചുമതലപെടുത്തിയ ഇന്റർനാഷണൽ ഓഡിറ്റിംഗ് ഏജൻസി കെപിഎംജി(KPMG) റിപ്പോർട്ട്‌ സാക്ഷ്യപ്പെടുത്തിയിട്ടും,  ഇതിന് മുൻപ് അന്വേഷണം നടത്തിയ ബെന്നി മാരാംപറമ്പിൽ കമ്മീഷനും കണ്ടെത്തിയിട്ടും ഉത്തരവാദിത്തം ഏൽക്കാൻ നേതൃത്വം നൽകിയ കർദിനാൾ ആലഞ്ചേരി തയ്യാറായിട്ടില്ല.

  Also Read- സിറോ മലബാർ സഭ ഭൂമി ഇടപാട് വിവാദം: വത്തിക്കാൻ ഉത്തരവിനെതിരെ വൈദികർ റിവ്യൂ ഹർജി നൽകി

  എറണാകുളം അതിരൂപതയുടെ സാമ്പത്തിക, ധാർമിക നഷ്ടം നികത്താൻ വത്തിക്കാൻ ആവശ്യപ്പെട്ടിട്ടും കർദിനാൾ ആലഞ്ചേരിയോ, സ്ഥിരം സിനഡോ ഇത് വരെയും മുന്നോട്ട് വന്നിട്ടില്ല. എന്നാൽ KPMG റിപ്പോർട്ട്‌ പുറത്ത് വന്നു കഴിഞ്ഞു പൊതുസമൂഹം ഈ വിഷയം പൂർണ്ണമായും മനസിലാക്കി കഴിഞ്ഞപ്പോൾ കർദിനാൾ ആലഞ്ചേരിയെ എന്നും കണ്ണടച്ച് പിന്തങ്ങുന്ന സീറോ മലബാർ സ്ഥിരം സിനഡും പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫക്റ്റ് കർദിനാൾ സാന്ദ്രിയും പുതിയ ഓർഡർ ഇറക്കി വിശ്വാസികളെ മുഴുവൻ വിഡ്ഢികൾ ആക്കാൻ നോക്കുന്നു. അതിരൂപതക്ക് സംഭവിച്ച നഷ്ടം നികത്താനുള്ള ബാധ്യത, വില്പനക്ക് നേതൃത്വം നൽകിയ കർദിനാൾ ആലഞ്ചേരിയോട് നിർദേശിക്കാതെ എറണാകുളം അതിരുപതയുടെ സ്വന്തം ഭൂമി തന്നെ വില്പന നടത്തി ആ തുക നഷ്ടപരിഹാരമായി ഉൾകൊള്ളിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അൽമായ മുന്നേറ്റം ആരോപിക്കുന്നു.

  എറണാകുളം അതിരൂപത ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ്‌ നടത്തിയതിന്റെ നഷ്ടം എറണാകുളത്ത് 12ഏക്കർ ഭൂമി വില്പന നടത്തിയാണ് തീർത്തത്. ഇനിയും ഭൂമി വില്പന നടത്താനുള്ള റിയൽ എസ്റ്റേറ്റ് മാഫിയയുടെ നീക്കം  പ്രതിരോധിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ പ്രധിഷേധവുമായി എല്ലാ അതിരൂപത, ഫൊറോന, ഇടവക കേന്ദ്രങ്ങളിൽ വിശ്വാസികൾ ഒത്തുചേരുമെന്നും അല്മായ മുന്നേറ്റം കൺവീനർ അഡ്വ. ബിനു ജോൺ ,വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ അറിയിച്ചു.
  Published by:Rajesh V
  First published:
  )}