HOME » NEWS » Kerala » POSTERS AGAINST MINISTER G SUDHAKARAN IN ALAPPUZHA

‘വര്‍ഗ വഞ്ചകാ… രക്തസാക്ഷികള്‍ പൊറുക്കില്ല’; മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്ററുകള്‍

പുന്നപ്ര വയലാർ സമരഭൂമിയിൽ റെയിൽവേ ക്രോസിനോട് ചേർന്നാണ് രാവിലെ പോസ്റ്റർ കാണപ്പെട്ടത്. രാവിലെ പ്രവർത്തകരെത്തി പോസ്റ്റർ നീക്കം ചെയ്തു.

News18 Malayalam | news18-malayalam
Updated: April 22, 2021, 2:57 PM IST
‘വര്‍ഗ വഞ്ചകാ… രക്തസാക്ഷികള്‍ പൊറുക്കില്ല’; മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്ററുകള്‍
News18 Malayalam
  • Share this:
ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ പുന്നപ്ര സമരഭൂമി വാര്‍ഡില്‍ പോസ്റ്ററുകള്‍. ജി സുധാകരന്‍ വര്‍ഗ വഞ്ചകനാണെന്നും രക്തസാക്ഷികള്‍ പൊറുക്കില്ലെന്നും പറയുന്ന പോസ്റ്ററുകളാണ് സുധാകരനെതിരെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രിവരെ ഇല്ലാതിരുന്ന പോസ്റ്ററുകള്‍ ഇന്ന് വെളുപ്പിനാണ് പ്രത്യക്ഷപ്പെടുകയായിരുന്നു. സിപിഎം പ്രാദേശിക പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്തു. ആരാണ് പോസ്റ്ററുകള്‍ പതിച്ചത് എന്ന് വ്യക്തമായിട്ടില്ല. സിപിഎം ജില്ലാ നേതൃത്വം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read- മന്ത്രി ജി സുധാകരന്റെ ആയുരാരോഗ്യത്തിന് ബിജെപി നേതാവിന്റെ വഴിപാട്; മൃത്യുഞ്ജയ ഹോമം നടത്തി

പുന്നപ്ര വയലാർ സമരഭൂമിയിൽ റെയിൽവേ ക്രോസിനോട് ചേർന്നാണ് രാവിലെ പോസ്റ്റർ കാണപ്പെട്ടത്. രാവിലെ പ്രവർത്തകരെത്തി പോസ്റ്റർ നീക്കം ചെയ്തു. തനിക്കെതിരെ ജില്ലയിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ പ്രവർത്തിക്കുന്നതായി ജി. സുധാകരൻ നേരത്തെ ആരോപിച്ചിരുന്നു. ആരോപണത്തിൽ സുധാകരന് പിന്തുണ നൽകി സി പി എം ജില്ലാ നേതൃത്വവും രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് തലേ ദിവസം അമ്പലപ്പുഴയിൽ ജി സുധാകരന്റെ പോസ്റ്റർ കീറി പകരം മറ്റൊരു പോസ്റ്റർ പതിച്ച സംഭവവും ഉണ്ടായി.

Also Read- വളാഞ്ചേരി സുബീറ കൊലപാതകത്തിൽ തെളിവെടുപ്പ് തുടരുന്നു ; സുബീറയുടെ ബാഗ് കണ്ടെടുത്തു 

അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ജി സുധാകരനെപ്പോലുള്ള നേതാവിനെതിരെ ജില്ലയിൽ വളർന്നു വരുന്ന വിഭാഗീയതയ്ക്ക് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മറുപടി നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം കായംകുളം എംഎല്‍എ യു പ്രതിഭയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും പങ്കുവെച്ച പോസ്റ്റും മന്ത്രി ജി സുധാകരനെ ലക്ഷ്യം വെച്ചുള്ള താണെന്ന് പറഞ്ഞ് പാർട്ടി പ്രവർത്തകർ രംഗത്ത് വന്നിരുന്നു.

സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ  ജി സുധാകരനെതിരെ വിമർശനമുയർന്നു എന്നത് തീർത്തും കളവായ വാർത്തയാണെന്ന് വ്യക്തമാക്കി ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന യാതൊരു പരാമർശവും സുധാകരൻ നടത്തിയിട്ടില്ലെന്നും ആർ നാസർ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

Also Read- ഫ്ളാറ്റിൽ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേത് തന്നെ; ഡിഎൻഎ ഫലം ലഭിച്ചു

ജി സുധാകരനെതിരെ കളവായ ആരോപണം ഉന്നയിച്ച് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതുമായി ബന്ധപ്പെട്ട കുറ്റകരമായ കാര്യം ലോക്കൽ കമ്മിറ്റിയിൽ ചർച്ച ചെയ്തു. അതു സംബന്ധമായ നിർദേശങ്ങൾ നൽകുന്നതിനായി പാർട്ടി ഏരിയാ കമ്മിറ്റിയിലേക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇക്കാര്യത്തിൽ യാതൊരു സമവായ ശ്രമവും ജില്ലാ കമ്മിറ്റിയോ പാർട്ടിയുടെ ഏതെങ്കിലും ഘടകമോ നടത്തിയിട്ടില്ലെന്നും നാസർ പറഞ്ഞിരുന്നു.

Also Read- Covid 19 | ജയിലിൽ കഴിയുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് കോവിഡ് സ്ഥിരീകരിച്ചു
Published by: Rajesh V
First published: April 22, 2021, 2:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories