• HOME
  • »
  • NEWS
  • »
  • kerala
  • »
  • POSTERS AGAINST OOMMEN CHANDY AND THOSE CONSIDERING AS KOTTAYAM DCC PRESIDENT RV TV

'ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകൻ; DCC തലപ്പത്തേക്ക് കഞ്ചാവ് കടത്തുകാരൻ': കോട്ടയത്തെ കോണ്‍ഗ്രസിൽ പോസ്റ്റർ യുദ്ധം

'ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് കഞ്ചാവ് കടത്തും, ചൂതാട്ട കേന്ദ്രവും നടത്തുന്നവനുമോ? ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനോ?'- സേവ് കോൺഗ്രസിന്റെ പേരിൽ കോട്ടയം നഗരത്തിൽ പതിച്ച പോസ്റ്ററുകളിൽ വാചകങ്ങൾ ഇങ്ങനെയാണ്.

News18 Malayalam

News18 Malayalam

  • Share this:
കോട്ടയം: ഡിസിസി അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുമ്പോഴാണ് കോട്ടയത്തെ പോര് തെരുവിൽ പോസ്റ്ററുകൾ ആയി പ്രത്യക്ഷപ്പെടുന്നത്. നിലവിൽ ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്ക് എതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എ ഗ്രൂപ്പിലെ കടുത്ത ഭിന്നത വ്യക്തമാക്കുന്നതാണ് പോസ്റ്ററുകൾ. നിലവിൽ ഉമ്മൻചാണ്ടിയുടെ പ്രതിനിധിയായി യൂജിൻ തോമസും  തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധിയായി നാട്ടകം സുരേഷും ആണ് അന്തിമപട്ടികയിൽ ഉള്ളത്. ഇതിൽ നാട്ടകം സുരേഷ് തന്നെ ഡിസിസി അധ്യക്ഷൻ ആകും എന്നതാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ. അതിനിടെ ആണ് പോസ്റ്ററുകൾ പതിച്ച് കോട്ടയത്ത് ഗ്രൂപ്പ് യുദ്ധം.

'ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് കഞ്ചാവ് കടത്തും, ചൂതാട്ട കേന്ദ്രവും നടത്തുന്നവനുമോ? ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനോ?'- സേവ് കോൺഗ്രസിന്റെ പേരിൽ കോട്ടയം നഗരത്തിൽ പതിച്ച പോസ്റ്ററുകളിൽ വാചകങ്ങൾ ഇങ്ങനെയാണ്. അതായത് നിലവിൽ ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും നൽകിയ പേരിൽ ഉൾപ്പെട്ട രണ്ടുപേർക്കും എതിരെയാണ് പോസ്റ്ററുകൾ. നാട്ടകം സുരേഷിനെതിരെ ആണ് ആദ്യ വാചകങ്ങൾ എന്ന് വ്യക്തം. ഉമ്മൻ ചാണ്ടി പേര് നിർദ്ദേശിച്ച യൂജിൻ തോമസിനെ തള്ളിക്കൊണ്ടാണ് ഉമ്മൻചാണ്ടിക്കൊപ്പം ഉള്ള ഒരു വിഭാഗം തന്നെ ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്ന ചോദ്യം ഉന്നയിക്കുന്നത്.

ഉമ്മൻചാണ്ടിക്കൊപ്പം ഉണ്ടായിരുന്ന ഫിൽസൺ മാത്യുവിനെ പരിഗണിക്കാത്തതിൽ ഉള്ള അതൃപ്തിയും പുകയുന്നുണ്ട്. ഫിൽസൺ മാത്യുവിനെ തള്ളി ആണ് യൂജിൻ തോമസിനെ ഡിസിസി അധ്യക്ഷൻ ആക്കാൻ ഉമ്മൻചാണ്ടി നീക്കം നടത്തിയത്. അടുത്തകാലത്തായി ഫിൽസൺ മാത്യുവിനോട് ഉമ്മൻചാണ്ടിക്ക് താൽപ്പര്യം കുറഞ്ഞിരുന്നതായി ഒപ്പമുള്ള നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഫിൽസൺ മാത്യുവിനെതിരേ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉണ്ട് എന്നാണ്  ഉമ്മൻചാണ്ടി ക്യാമ്പ് രഹസ്യമായി പറയുന്നത്. ആ പ്രചരണം അടിത്തട്ടിൽ നിൽക്കെയാണ് ഇപ്പോൾ പരിഗണിക്കുന്ന നേതാക്കൾക്കെതിരെയും സമാനമായ ആരോപണങ്ങൾ ഉണ്ട് എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഡിസിസി ഓഫീസിനു മുന്നിലെ ഗേറ്റിലും സമീപത്തെ മതിലുകളിലും പോസ്റ്ററുകൾ ഉണ്ട്. ഇതിനുപുറമേ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ടാക്സി സ്റ്റാൻഡിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Also Read- Petrol Diesel Price| 31 ദിവസത്തിന് ശേഷം ഡീസൽ വില കുറഞ്ഞു; പെട്രോൾ വിലയിൽ മാറ്റമില്ല

ഡിസിസി അധ്യക്ഷനായി ഉമ്മൻ ചാണ്ടി നൽകിയ പേര് തള്ളുന്നു എന്ന വാർത്തകളാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഇന്നലെ ഉമ്മൻചാണ്ടി ഒഴിഞ്ഞു മാറിയിരുന്നു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പരിഗണിച്ചപ്പോഴും ഉമ്മൻചാണ്ടിയുടെ ഏറ്റവും പ്രധാന നിർദ്ദേശം ആയ കെ സി ജോസഫിനെ ഹൈക്കമാൻഡ് തള്ളിയിരുന്നു. ഉമ്മൻചാണ്ടിയുടെ നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ഇത്. അതിനു പിന്നാലെയാണ് ഉമ്മൻചാണ്ടിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഡിസിസി പിടിക്കാൻ നടത്തുന്ന നീക്കം ശ്രദ്ധേയമാകുന്നത്.

ഉമ്മൻചാണ്ടിയുടെ നിർദ്ദേശം ഹൈക്കമാൻഡ് തള്ളിയാൽ കോട്ടയത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് തുടക്കം ഉണ്ടാകും. കെപിസിസി അധ്യക്ഷനായി കെ സുധാകരനെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും ആദ്യം ഓടിയെത്തി അഭിനന്ദിച്ച നേതാവായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് തന്നെ ഇരുവർക്കുമിടയിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുത്തിരുന്നു.
Published by:Rajesh V
First published:
)}