നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സക്കീർഹുസൈന്റെ ഗോഡ് ഫാദർ പി.രാജീവിനെ വേണ്ട'; കളമശ്ശേരിയിൽ പോസ്റ്ററുകൾ

  'സക്കീർഹുസൈന്റെ ഗോഡ് ഫാദർ പി.രാജീവിനെ വേണ്ട'; കളമശ്ശേരിയിൽ പോസ്റ്ററുകൾ

  മഞ്ചേശ്വരത്ത് സിപിഎം പരിഗണിക്കുന്ന ജയാനന്തക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

  cpm poster war

  cpm poster war

  • Share this:
   kകൊച്ചി: കളമശേരി മണ്ഡലത്തിൽ സി പി എം പരിഗണിക്കുന്ന സ്ഥാനാർഥി പി. രാജീവിനെതിരെ വീണ്ടും പോസ്റ്റർ. 'അഴിമതി വീരൻ സക്കീറിന്‍റെ ഗോഡ് ഫാദർ രാജീവിനെ കളമശേരിക്ക് വേണ്ട' എന്നാണ് പോസ്റ്ററിലുള്ളത്. കളമശേരി നഗരസഭ ഓഫീസിന് മുമ്പിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ചയും കളമശേരി നഗരസഭ ഓഫീസിന് മുമ്പിൽ പി. രാജീവിനെതിരായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ഏരിയ കമ്മിറ്റി ഓഫീസിന് മുമ്പിലും കെ. ചന്ദ്രൻപിള്ള‍യുടെ വീടിന് പുറത്തും പോസ്റ്റർ പതിച്ചിരുന്നു.

   Also Read- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ CPM; കമ്മീഷനെയടക്കം ബിജെപി വരുതിയിലാക്കിയെന്ന് എ. വിജയരാഘവൻ

   നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സി പി എമ്മിൽ മുൻപെങ്ങും ഇല്ലാത്ത വിധം പോസ്റ്റർ യുദ്ധം തുടരുകയാണ്. മഞ്ചേശ്വരത്ത് ജയാനന്തക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മഞ്ചേശ്വരത്ത് ജയാനന്ത വേണ്ട എന്നാണ് സി പി എം അനുഭാവികളുടെ പേരിൽ പതിപ്പിച്ച പോസ്റ്ററിലുള്ളത്. ഉപ്പള ടൗണിലും പരിസരത്തുമാണ് വ്യാപകമായി പോസ്റ്ററുകൾ.
   സി പി എം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് ജയാനന്ദ. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. പോസ്റ്റിനെ കുറിച്ച് പരിശോധിക്കുമെന്ന് പാർട്ടി അറിയിച്ചു.

   Also Read- Youtube വ്ളോഗർമാരായി എക്സൈസ് സംഘം; ലിറ്ററിന് ഒരു രൂപ ദൈവത്തിന് മാറ്റിവെച്ചിട്ടും വാറ്റുകാരൻ കുടുങ്ങിയത് ഇങ്ങനെ

   നേരത്തെ മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തരൂരിൽ എ കെ ബാലന്റെ ഭാര്യ പി കെ ജമീലയെ സ്ഥാനാർഥിയായി പരിഗണിക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മന്ത്രിയുടെ വീടിന് സമീപവും സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് പോസ്റ്ററുകൾ പതിച്ചത്. സേവ് കമ്യൂണിസത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചടിക്കുമെന്ന് പോസ്റ്ററിൽ പറയുന്നു. ജനാധിപത്യത്തെ കുടുംബ സ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുകയെന്നും അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർ ഭരണം ഇല്ലാതാക്കുമെന്നും സേവ് കമ്മ്യൂണിസത്തിന്റെ പോസ്റ്ററിൽ വിമർശനമുന്നയിച്ചിരുന്നു.

   Also Read- 'എലത്തൂരില്‍ ശശീന്ദ്രൻ വേണ്ട '; പോസ്റ്റര്‍ പ്രതിഷേധത്തിന് പിന്നാലെ ദേശീയ നേതൃത്വത്തിന് NCP നേതാക്കൾ കത്തയച്ചു

   നേരത്തെ ആലപ്പുഴയിലും പൊന്നാനിയിലും പാര്‍ട്ടി നേതൃത്വങ്ങള്‍ക്കെതിരേ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അമ്പലപ്പുഴയില്‍ ജി. സുധാകരനെയും പൊന്നാനിയില്‍ പി.ശ്രീരാമകൃഷ്ണനേയും മാറ്റി നിര്‍ത്തിയതിനെതിരേയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

   Key Words- CPM, CPM Candidate List, Poster War, Kalamassery, P Rajeev, Ponnani, Alappuzha, Palakkad, Kerala Assembly Election 2021
   Published by:Rajesh V
   First published:
   )}