HOME » NEWS » Kerala » POSTERS IN THE NAME OF SABARIMALA KARMA SAMITHI IN THRIPUNITHURA

'ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുത്'; ശബരിമല കര്‍മ്മ സമിതിയുടെ പേരില്‍ തൃപ്പൂണിത്തുറയിൽ പോസ്റ്ററുകള്‍; വിവാദം

വോട്ട് മറിക്കാനുള്ള യുഡിഎഫിന്‍റെ അടവാണിതെന്ന് ബിജെപി ആരോപിക്കുന്നു.

News18 Malayalam | news18-malayalam
Updated: April 5, 2021, 5:30 PM IST
'ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുത്'; ശബരിമല കര്‍മ്മ സമിതിയുടെ പേരില്‍ തൃപ്പൂണിത്തുറയിൽ പോസ്റ്ററുകള്‍; വിവാദം
thrippunithura poster
  • Share this:
കൊച്ചി: ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍. തൃപ്പൂണിത്തുറയിലാണ് കർമസമിതിയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'ബിജെപിക്ക് വോട്ട് ചെയ്ത് ഇടതിനെ ജയിപ്പിക്കരുത്' എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഡോ കെ.എസ് രാധാകൃഷ്ണന്‍റെ പോസ്റ്ററുകള്‍ക്ക് സമീപത്താണ് ഈ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരത്ത് പോസ്റ്ററുകൾ പതിച്ചതിന് പുറമെ വീടുകളിലും എത്തിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

Also Read- 'അബ്ദുല്‍ നാസർ മഅദനി അപകടകാരി, ഗുരുതര കുറ്റങ്ങളിൽ പങ്കാളി': സുപ്രീംകോടതി

എന്നാല്‍ തങ്ങളല്ല ഈ പോസ്റ്ററുകള്‍ പതിച്ചതെന്നാണ് ശബരിമല കര്‍മ സമിതി നേതാക്കള്‍ പറയുന്നത്. വോട്ട് മറിക്കാനുള്ള യുഡിഎഫിന്‍റെ അടവാണിതെന്ന് ബിജെപിയും ആരോപിക്കുന്നു. പോസ്റ്ററിന്‍റെ ഗുണഭോക്താവ് കെ ബാബുവാണെന്നും ബാബുവിനെതിരേ പരാതി നല്‍കുമെന്നും ബി ജെ പി സ്ഥാനാര്‍ഥി ഡോ. കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന് കർമസമിതി നേതാക്കളിൽ ഒരാളായ കെ എസ് രാധാകൃഷ്ണൻ പറയുന്നു.

Also Read- 'പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്'; യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെതിരെ എ എം ആരിഫിന്റെ പരിഹാസ പ്രസംഗം

ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബാബുവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ബി.ജെ.പി വോട്ടുകള്‍ സ്വന്താക്കാനുള്ള യുഡിഎഫ് ശ്രമമാണിതെന്നാണ് ബിജെപിയുടെ ആരോപണം.

Also Read- മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റി; സംഭവത്തിൽ ബി ജെ പിക്ക് പങ്കില്ലെന്ന് നേതാക്കൾ

ബിജെപിയ്ക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുത് എന്നാണ് ശബരിമല കര്‍മസമിതിയുടെ പേരിലുള്ള പോസ്റ്ററുകള്‍ പറയുന്നത്. ഇതോടെ ബിജെപി- കോണ്‍ഗ്രസ് വോട്ടുകച്ചവടം എന്ന ആരോപണം എല്‍ഡിഎഫ് ഉര്‍ത്തിക്കഴിഞ്ഞു. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലായിരുന്നു ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരങ്ങള്‍ നടന്നത്. ബിജെപിയോടും സംഘപരിവാര്‍ സംഘടനകളോടും ചേര്‍ന്ന് നിന്നായിരുന്നു അന്ന് ഇവരുടെ സമരങ്ങളും പ്രതിഷേധങ്ങളും. ശബരമില കര്‍മസമിതിയുടെ ചുമതലക്കാരന്‍ കൂടിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കെഎസ് രാധാകൃഷ്ണന്‍. ഇതും എല്‍ഡിഎഫ് ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

Also Read- Winwin W-610, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

അഞ്ച് തെരഞ്ഞെടുപ്പുകളില്‍ കെ ബാബു തുടര്‍ച്ചയായി ജയിച്ചുവന്ന മണ്ഡലം ആയിരുന്നു തൃപ്പൂണിത്തുറ. 2016 ല്‍ എം സ്വരാജ് 4467 വോട്ടുകള്‍ക്കാണ് ബാബുവിനെ പരാജയപ്പെടുത്തിയത്. ബിജെപിയ്ക്ക് മുപ്പതിനായിരത്തില്‍ അധികം വോട്ടുകളുള്ള മണ്ഡലം കൂടിയാണ് തൃപ്പൂണിത്തുറ.

Also Read- പി സി ജോർജിനെ 'പുറത്താക്കിയവരെ' പുറത്താക്കിയതായി കേരള ജനപക്ഷം

Key Words: M Swaraj, K Babu, KS Radhakrishnan, Sabarimala, Sabarimala Karmasamithi, Kerala Assembly Election 2021, Thrippunithura, CPM, Congress, BJP
Published by: Rajesh V
First published: April 5, 2021, 5:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories