• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചു; ഹൃദയാഘാതവുമുണ്ടായി; പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങി ചത്ത പുലിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി

ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചു; ഹൃദയാഘാതവുമുണ്ടായി; പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങി ചത്ത പുലിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി

ആന്തരികാവയങ്ങളുടെ പ്രവർത്തനം നിലച്ചുവെന്നുമാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്

  • Share this:

    പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങി ചത്ത പുലിയുട‌െ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. പുലി ചത്തത് മുറിവേറ്റതിനെ തുടർന്നുണ്ടായ ആഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഹൃദയാഘാതം ഉൾപ്പടെ ഉണ്ടായെന്നും ആന്തരികാവയങ്ങളുടെ പ്രവർത്തനം നിലച്ചുവെന്നുമാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. കാപ്ച്ചർ മയൊപ്പതിയാണെന്ന് ഡോ. അരുൺ സക്കറിയ പറഞ്ഞു.

    പുലിയുടെ വായിൽ മുകൾ നിലയിലെ ഒരു പല്ല് ഇല്ല. വലതു കൈ ഒടിഞ്ഞിട്ടുണ്ട്.

    Also Read- പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

    ഇന്ന് പുലർച്ചെയാണ് മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ പുലിയ കണ്ടെത്തിയത്. കോഴികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് കൂട്ടിൽ പുലിയെ കണ്ടത്. വിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസും വനം വകുപ്പും സംഭവസ്ഥലത്ത് എത്തിയിരുന്നു. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനായിരുന്നു പദ്ധതി. ഇതിനായി വയനാട്ടിൽ നിന്നും ഡോ. അരുൺ സക്കറിയ പാലക്കാട്ടേക്ക് പുറപ്പെട്ടിരുന്നു. ഇതിനിടയിലാണ് പുലി ചത്തത്.

    കോഴിക്കൂടിന്റെ ഇരുമ്പ് വലയില്‍ പുലിയുടെ കൈ കുരുങ്ങിയ നിലയിലായിരുന്നു. ആൺ പുലിയാണ് ചത്തത്. ഇതിന്റെ പ്രായം പ്രായം തിട്ടപ്പെടുത്തിയിട്ടില്ല. ദേശീയ കടുവ സംരക്ഷണ അതോറിറ്റി മാനദണ്ഡപ്രകാരം NTC മാനദണ്ഡപ്രകാരമുള്ള കമ്മിറ്റിയുടെ സംന്നിധ്യത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

    സുവോളജിസ്റ്, രണ്ട് വെറ്റിനറി ഡോക്ടർമാർ, ലോക്കൽ ബോഡി പ്രതിനിധികൾ ചീഫ് വൈൽഡ് ലൈഫ്എ വാർഡന്റെ പ്രതിനിധി എന്നിവർ അടങ്ങിയതാണ് കമ്മിറ്റി.

    Published by:Naseeba TC
    First published: