കോട്ടയം: മറിയപ്പള്ളി പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍(Accident) മരിച്ച ഡ്രൈവര്‍(Driver) അജികുമാറിന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശ്വാസകോശത്തില്‍ ചളി കയറിയാണ് അജികുമാര്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഹൃദയഘാതം സംഭവിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയ്ക്കാണ് അപകടമുണ്ടായത്. എണ്‍പത് അടി താഴ്ചയില്‍ ഉള്ള പാറ ക്വാറിയിലേക്ക് ലോറി വീഴുകയായിരുന്നു. ആഴങ്ങളിലേക്ക് ആണ്ടുപോയ ലോറിയെ ഏറെ ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്.
ലോറിയിലെ ക്യാബിനില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു അജികുമാറിന്റെ മൃതദേഹം. ചളിയും മാലിന്യങ്ങളും ചതുപ്പും നിറഞ്ഞ കുളത്തിലെ വാഹനത്തിന്റെ സ്ഥാനം കണ്ടെത്താന്‍ തന്നെ ഏറെ സമയം എടുത്തു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിളിച്ച് വിവരം അറിയിക്കുകയും ചെയ്തിരുന്നു.
ആദ്യഘട്ടത്തില്‍ ലോറി പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍ പോയിരുന്നില്ല. ഫയര്‍ഫോഴ്സ് എത്തി വാഹനത്തില്‍ വടംകെട്ടി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താനുള്ള ശ്രമം നടന്നു. എന്നാല്‍ വാഹനത്തിലെ ബലം കുറഞ്ഞ ഒരു ഭാഗം അടര്‍ന്നു വരികയായിരുന്നു.
20 ടണ്‍ ഭാരം ഉയര്‍ത്താന്‍ കഴിയുന്ന വലിയ ക്രെയിന്‍ ചങ്ങനാശേരിയില്‍നിന്നും എത്തിയതോടെയാണ് രക്ഷാപ്രവര്‍ത്തനം വീണ്ടും ഊര്‍ജിതമായത്. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഊര്‍ജിതമായി പങ്കെടുത്തതോടെ വാഹനം പൂര്‍ണമായും ഉയര്‍ത്താനായി. സ്ഥലപരിമിതിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.