നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന്

Postponed Nehru trophy boat race to be held on August 31 | പ്രളയക്കെടുതി മൂലം മാറ്റിവയ്ക്കുകയായിരുന്നു

news18india
Updated: August 19, 2019, 12:53 PM IST
നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന്
nehru trophy boat race
  • Share this:
ആലപ്പുഴ: ഓഗസ്റ്റ് 10ന് നടത്താനിരുന്നതും, പ്രളയക്കെടുതി മൂലം മാറ്റി വച്ചതുമായ 67ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കും. ഇത്തവണ വിപുലമായ സജീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്.

മത്സരവള്ളങ്ങളിൽ തുഴച്ചിൽക്കാരുടെ ആൾമാറാട്ടവും എണ്ണക്കൂടുതലും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. നടപടികളുടെ ഭാഗമായി ഓരോ മത്സര വള്ളത്തിലെയും തുഴച്ചിൽക്കാർക്ക് വ്യത്യസ്ത നിറങ്ങളിലുള്ള ഹാൻഡ് ബാൻഡ് നൽകും. തുഴച്ചിൽക്കാരെ പരിശീലനവേള മുതൽ പൊലീസ് സ്പെഷൽ ബ്രാഞ്ച് നിരീക്ഷിക്കും.

പൂർണമായും ഹരിതചട്ടം പാലിച്ചാവും നടത്തിപ്പ്. ബോട്ടിൽ കളക്ഷൻ ബൂത്തിൽ ഡെപ്പോസിറ്റ് ആയി 10 രൂപ നൽകി സ്റ്റിക്കർ പതിപ്പിച്ചാൽ മാത്രമേ പ്ലാസ്റ്റിക് കുപ്പിവെളളം വളളംകളി നടക്കുന്ന പവലിയനിലേക്ക് കൊണ്ടു പോകുവാൻ അനുവദിക്കൂ. സ്റ്റിക്കറോടു കൂടിയ കാലിക്കുപ്പികൾ കളക്ഷൻ ബൂത്തിൽ തിരികെ ഏൽപ്പിച്ചാൽ ഡെപ്പോസിറ്റ് തുക തിരികെ നൽകും.

ഡിസ്‌പോസിബിൾ പാത്രങ്ങൾ, കപ്പുകൾ എന്നിവ ഉപയോഗിച്ചുളള കച്ചവടങ്ങൾ ഗ്രീൻ സോണിൽ അനുവദിക്കില്ല. ജൈവ-അജൈവ മാലിന്യങ്ങൾ തരം തിരിച്ച് നിക്ഷേപിക്കുന്നതിന് പരിസ്ഥിതി സൗഹാർദ്ദപരമായ ബിന്നുകൾ സജ്ജീകരിക്കും.

First published: August 19, 2019, 12:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading