• HOME
 • »
 • NEWS
 • »
 • kerala
 • »
 • PP Chitharanjan | അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ല്; ഹോട്ടലിനെതിരെ പരാതി നല്‍കി ചിത്തരഞ്ജന്‍ MLA

PP Chitharanjan | അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ല്; ഹോട്ടലിനെതിരെ പരാതി നല്‍കി ചിത്തരഞ്ജന്‍ MLA

നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ

 • Share this:
  ആലപ്പുഴ: അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ(Hotel) പരാതി നല്‍കി ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന്‍(PP Chitharanjan). ആലപ്പുഴ(Alappuzha) മണ്ഡലത്തിലെ ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കാണ് എംഎല്‍എ പരാതി നല്‍കിയിരിക്കുന്നത്.

  'ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല' എംഎല്‍എ പറയുന്നു.

  ':ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം.ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്‍കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്' വെള്ളിയാഴ്ച രാവിലെ കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന്റെ അനുഭവം എംഎല്‍എ വിവരിക്കുന്നു.

  Also Read-Pinarayi Vijayan | വികസനത്തിന്റെ പേരില്‍ ആരെയും തെരുവിലിറക്കില്ല; സഹകരിക്കുന്നവരെ ചേര്‍ത്തുപിടിക്കും; മുഖ്യമന്ത്രി

  എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ അമിതവില ഈടാക്കിയിട്ടില്ലെന്നും ഭക്ഷണം തയാറാക്കി വില്‍ക്കുന്നതിനുള്ള ചെലവിന് ആനുപാതികമായി മാത്രമേ വില ഈടാക്കിയിട്ടുള്ളൂവെന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം.

  Fire Force | പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവം; റിപ്പോര്‍ട്ട് തേടി ഫയര്‍ഫോഴ്സ് മേധാവി

  കൊച്ചി: പോപ്പുലര്‍ ഫ്രണ്ട്(Popular Front) പ്രവര്‍ത്തകര്‍ക്ക് അഗ്‌നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ എറണാകുളം ജില്ലാ ഓഫീസറോടും റീജണല്‍ ഓഫീസറോടും ഫയര്‍ ഫോഴ്‌സ്(Fire Force) മേധാവി വിശദീകരണം തേടി. സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. അതേസമയം, ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

  Also Read-TP Sreenivasan| തുടർനടപടി വേണ്ടെന്ന് ടി പി ശ്രീനിവാസൻ; SFI പ്രവർത്തകർ മർദിച്ചപ്പോൾ നോക്കിനിന്ന പൊലീസുകാർക്കെതിരായ കേസ് അവസാനിപ്പിച്ചു

  കഴിഞ്ഞ ദിവസം ആലുവ തോട്ടയ്ക്കാട് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഗ്നിശമന സേന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനമെന്ന തരത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് അഗ്‌നിശമനസേനാ മേധാവി ബി.സന്ധ്യ ഉത്തരവിട്ടിരുന്നു.

  അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നിരുന്നു. ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്‌നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്.

  Also Read-INTUC കോൺഗ്രസിന്റെ പോഷകസംഘടന, AICC സർക്കുലറിൽ അടക്കം ഇതുണ്ട്: സതീശനെ തള്ളി ആർ. ചന്ദ്രശേഖരൻ
  ഉദ്യോഗസ്ഥരായ ബി അനീഷ്, വൈഎ രാഹുല്‍ദാസ്, എം സജാദ് എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുക. പരിശീലനം മാത്രമാണ് നല്‍കിയതെന്നും രാഷ്ട്രിയ പാര്‍ട്ടികളുടെ വേദിയില്‍ വെച്ച് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കരുതെന്ന് ചട്ടമില്ലെന്നാണ് ഇവരുടെ വാദം.
  Published by:Jayesh Krishnan
  First published: