നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാധ്യമങ്ങൾക്കെതിരായ അക്രമത്തെ അപലപിച്ച് പി.പി. മുകുന്ദൻ

  മാധ്യമങ്ങൾക്കെതിരായ അക്രമത്തെ അപലപിച്ച് പി.പി. മുകുന്ദൻ

  പി പി മുകുന്ദൻ

  പി പി മുകുന്ദൻ

  • Last Updated :
  • Share this:
   തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്ക് നേരെ നടന്ന അക്രമങ്ങളെ അപലപിച്ച് ബിജെപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. മുകുന്ദൻ. മാധ്യമങ്ങളെ ബിജെപി നേതാക്കൾ ബഹിഷ്ക്കരിച്ചതിനോട് അദ്ദേഹം വിയോജിച്ചു. ന്യൂസ് 18 പ്രൈംഡിബേറ്റിൽ സംസാരിക്കുകയായിരുന്നു പി പി മുകുന്ദൻ.

   മാധ്യമങ്ങൾക്കെതിരായ അക്രമം അംഗീകരിക്കാനാകാത്തതാണ്. അക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്രക്കാരെ കരുതിക്കൂട്ടി ആക്രമിച്ചതാണെങ്കിൽ, അതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും പി.പി. മുകുന്ദൻ ആവശ്യപ്പെട്ടു.

   "ചർച്ച എന്നത് കോമാളി രൂപമാക്കി അന്തസത്തയും ഗൗരവും ചോർത്തി"- കേരളത്തിലെ ന്യൂസ് ചാനലുകൾക്കെതിരെ ഡോ. ബിജു

   ബിജെപി ഹർത്താലിനിടെ മാധ്യമപ്രവർത്തകർ വ്യാപകമായി അക്രമിക്കപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം മാധ്യമപ്രവർത്തകർ ബഹിഷ്ക്കരിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നത്തെ ചാനൽ ചർച്ചകളിൽനിന്ന് ബിജെപി നേതാക്കൾ വിട്ടുനിന്നു. ഈ പശ്ചാത്തലത്തിലാണ് പി.പി. മുകുന്ദന്‍റെ പ്രസ്താവന.

   ശബരിമല വിഷയം വളരെ ലാഘവത്തോടെയാണ് മുഖ്യമന്ത്രി കണ്ടതെന്നും, ഇത് കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥയാണ് കാര്യങ്ങൾ സങ്കീർണമാക്കിയതെന്നും പി.പി. മുകുന്ദൻ പറഞ്ഞു.
   First published: