• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിക്കെതിരെ PPE കിറ്റ് ധരിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം; കരിങ്കൊടി വീശി

മുഖ്യമന്ത്രിക്കെതിരെ PPE കിറ്റ് ധരിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം; കരിങ്കൊടി വീശി

പിപിഇ കിറ്റ് അഴിമതി ആരോപിച്ച് പിപിഇ കിറ്റ് ധരിച്ചെത്തിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം

  • Share this:
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കർഷക സംഘം സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് മുഖ്യമന്ത്രി തിരികെ പോകുന്നതിനിടെ കോട്ടയം ഡിസിസി ഓഫീസിന് സമീപമാണ് പ്രവർത്തകർ കരിങ്കൊടി വീശിയത്.

പിപിഇ കിറ്റ് അഴിമതി ആരോപിച്ചായിരുന്നു പ്രതിഷേധം. പിപിഇ കിറ്റ് ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി വീശുകയായിരുന്നു.

Also Read-ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തി; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ്

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ചിന്റു കുര്യന്റെ നേതൃത്വത്തിലുള്ള നാലംഘ സംഘത്തെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തു. കേരള കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം തിരുനക്കര മൈതാനിയിൽ ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി നാട്ടകം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധം.
Published by:Jayesh Krishnan
First published: