• HOME
 • »
 • NEWS
 • »
 • kerala
 • »
 • PPE കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ; രേഖകൾ പുറത്ത്

PPE കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ; രേഖകൾ പുറത്ത്

ഉയര്‍ന്ന നിരക്കിൽ പിപിഇ കിറ്റുകൾ വാങ്ങിയ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയനും ശൈലജ ടീച്ചറും ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും അംഗീകാരം നൽകിയ ഫയലാണ് പുറത്തുവന്നിരിക്കുന്നത്

 • Share this:
  കോവിഡ് (Covid 19) കാലത്ത് വിലകൂടിയ പിപിഇ കിറ്റുകള്‍ (PPE Kits) വാങ്ങിയത് മുഖ്യമന്ത്രിയുടെ (CM Pinarayi Vijayan) അറിവോടെയാണെന്നതിന്റെ രേഖകൾ പുറത്ത്. വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് കിറ്റുകള്‍ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണങ്ങൾക്ക് ബലം നൽകുന്ന വിവരാവകാശ രേഖകളാണ് പുറത്തുവന്നത്.

  2020 മാര്‍ച്ച് 30 നാണ് സാന്‍ഫാര്‍മ എന്ന കമ്പനിയില്‍ നിന്നും വിപണിയിലെ വിലയേക്കാൾ ഉയർന്ന നിരക്കിൽ പിപിഇ കിറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകളാണ് പുറത്തുവന്നത്. ഇതിന് തൊട്ടുമുൻപത്തെ ദിവസം കിറ്റൊന്നിന് 446 രൂപ കൊടുത്ത് വാങ്ങിയത് 30ന് 1550 രൂപയ്ക്കാണ് വാങ്ങിയതെന്ന് രേഖകളിൽ വ്യക്തമാണ്.

  സാന്‍ ഫാര്‍മാ അടക്കമുള്ള കമ്പനികളില്‍ നിന്നും ഉയര്‍ന്ന നിരക്കിൽ പിപിഇ കിറ്റുകൾ വാങ്ങിയ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയനും ശൈലജ ടീച്ചറും ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും അംഗീകാരം നൽകിയ ഫയലാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ അന്നത്തെ ആരോഗ്യ മന്ത്രിയായ ശൈലജ ടീച്ചർ അംഗീകാരം നൽകിയത് വ്യക്തമാവുന്നത്. ഫയലില്‍ ആരോഗ്യമന്ത്രിക്ക് പുറമേ മുഖ്യമന്ത്രിയും ധനമന്ത്രിയും ഒപ്പിട്ടിട്ടുണ്ട്.

  കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് പിപിഇ കിറ്റ് നൽകിയിരുന്ന കൊച്ചി ആസ്ഥാനമായ കെയ്റോണ്‍ എന്ന കമ്പനി 450 രൂപയ്ക്കാണ് കിറ്റ് നൽകിയിരുന്നത്. ഇതിന് പുറമെ ആയിരുന്നു ഉയർന്ന വിലയ്ക്ക് ഓർഡർ നൽകിയത്. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ അടിയന്തര സാഹചര്യത്തിലാണ് ഉയര്‍ന്ന വിലയ്ക്ക് കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരണം നൽകിയിരുന്നു.

  Suresh Gopi | 'രാത്രി പന്ത്രണ്ടര മണിയ്ക്ക് കേന്ദ്രമന്ത്രി ഒപ്പിട്ടു; തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി വാങ്ങി'; സുരേഷ് ഗോപി

  തൃശൂര്‍: തൃശൂര്‍ പൂരം(Thrissur Pooram) വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ പെസോയുടെ അനുമതി വാങ്ങിക്കൊടുത്തത് തന്റെ ഇടപെടലാണെന്ന് സുരേഷ് ഗോപി(Suresh Gopi). ഓസ്‌ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ ഏകദേശം രാത്രി പന്ത്രണ്ട് മണിയ്ക്ക് ഒപ്പിടുകയായിരുന്നെന്ന് സുരേഷ് ഗോപി.

  താന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുമ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഈ വിഷയത്തില്‍ ഇടപ്പെട്ടത്. എല്ലാ പൂരപ്രേമികള്‍ക്കും ഭംഗിയായി പൂരം കാണാമെന്നും സുരേഷ്‌ഗോപി തൃശൂരില്‍ പറഞ്ഞു.

  'വളരെ പരിപൂര്‍ണമായി എല്ലാ മര്യാദകളോടുംകൂടി വെടിക്കെട്ടിന്റെ അണുവിടവ്യത്യാസമില്ലാതെ പൂരം പൂര്‍ണരൂപത്തില്‍ സ്‌പെഷ്യല്‍ എഡിഷനായി 2022 മെയ് മാസത്തില്‍ കാഴ്ചവയ്ക്കാന്‍ തൃശൂര്‍കാര്‍ക്ക് സാധിക്കും' അദ്ദേഹം പറഞ്ഞു. മെയ് പത്തിനാണ് തൃശൂര്‍ പൂരം.

  Also Read-Mahindra Thar | ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാർ ലേലം; പരാതിക്കാരുടെ ഹിയറിങ് ഇന്ന്

  തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ 'പെസോ ' ആണ് അനുമതി നല്‍കിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതിയുള്ളത്. ഇതിന് പുറമെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുത്. മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടത്തും.

  Also Read-KSRTC | 'താൻ പോയി കേസ് കൊടുത്തോ'; ആളറിയാതെ ജോയിന്‍റ് ആർടിഒയോട് കെഎസ്ആർടിസി ഡ്രൈവറുടെ ആക്രോശം

  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല.
  Published by:Naveen
  First published: