'കാപട്യമേ നിന്‍റെ പേരോ ചെന്നിത്തല'; പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് എ. പ്രദീപ് കുമാര്‍ MLA

ചാപല്യമേ നിന്റെ പേരോ സ്ത്രീ എന്ന് ഷേക്‌സ്പിയര്‍ ചോദിച്ചത് ഇപ്പോഴാണെങ്കില്‍ കാപട്യമേ നിന്റെ പേരോ ചെന്നിത്തല എന്ന് അദ്ദേഹം ചോദിക്കുമായിരുന്നുവെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: August 24, 2020, 3:08 PM IST
'കാപട്യമേ നിന്‍റെ പേരോ ചെന്നിത്തല'; പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് എ. പ്രദീപ് കുമാര്‍ MLA
Pradeep Kumar MLA
  • Share this:
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിമാനപൂര്‍വ്വം പിന്തുണക്കുന്ന സാമാജികനാണ് താനെന്നതാണ് പൊതുജീവിതത്തില്‍ അഭിമാനകരമായ സംഭവമെന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ. പിണറായി വിജയന്‍ സര്‍ക്കാരിനെ ശക്തമായി ന്യായീകരിച്ച പ്രദീപ് കുമാര്‍ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും രൂക്ഷഭാഷയിൽ വിമർശിച്ചു.

ചാപല്യമേ നിന്റെ പേരോ സ്ത്രീ എന്ന് ഷേക്‌സ്പിയര്‍ ചോദിച്ചത് ഇപ്പോഴാണെങ്കില്‍ കാപട്യമേ നിന്റെ പേരോ ചെന്നിത്തല എന്ന് അദ്ദേഹം ചോദിക്കുമായിരുന്നുവെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. തത്വാധിഷ്ടിത നിലപാടിന്റെ ഭാഗമായാണ് വിമാനത്താവളം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. തൊഴില്‍ നിയമപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞത് ഈ സര്‍ക്കാരാണ്. ലേലത്തില്‍ പങ്കെടുക്കാതെ മറ്റൊരു വഴി തേടാമായിരുന്നെന്ന് ചെന്നിത്തല പറഞ്ഞത് പണ്ട് കെ.വി. തോമസിന്റെ വീട്ടില്‍ വിളിച്ച്‌ സത്കരിച്ചതും വിഴിഞ്ഞം തുറമുഖ കരാര്‍ പോയതും ഓര്‍മ്മ വേണമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

സ്വപ്‌നയ്‌ക്കെതിരെ ആരോപണം വന്നപ്പോള്‍ കൈയോടെ പുറത്താക്കി. സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധ‌ത്തെക്കുറിച്ച്‌ എന്തേ ഷാജിയും സതീശനും ഒന്നും പറയുന്നില്ല. ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്രസഹമന്ത്രി പറയുന്നു. അവിടെ ഭായ് ഭായ് സമീപനമാണ്. പുതിയ രാഷ്ട്രീയ ബാന്ധവത്തിന്റെ ഒരുക്കമാണ് നടക്കുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ അനില്‍ അക്കര ബി. ഗോപാലകൃഷ്ണന് വിവരങ്ങൾ കൈമാറുന്നു. ആക്ഷേപം ഉന്നയിക്കാന്‍ വിവരങ്ങള്‍ സപ്ലൈ ചെയ്യുന്നു. അനില്‍ അക്കരയുടെ ഡാറ്റ ബി.ജെ.പിക്ക് പോയെന്നും പ്രദീപ്കുമാർ പറഞ്ഞു.

കാപ്യടമേ നിന്റെ പേരോ യു.ഡി.എഫ്. അന്തസ്സ് വേണം, ആത്മാര്‍ഥ വേണം. നിലപാട് വേണം. ഒരു റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് സമരം ചെയ്തവര്‍ അത് നീട്ടിവെക്കണമെന്ന് പറഞ്ഞ് സമരം ചെയ്തു. വികസനമാണ് ഈ സര്‍ക്കാരിന്റെ നേട്ടം. കേസുകൊടുത്തും സമരം നടത്തിയും വികസനം തടയാന്‍ ശ്രമിച്ചവരല്ലേ നിങ്ങള്‍. കേരള ബാങ്ക്, കെ.എ.എസ്സും നിങ്ങള്‍ തടയാന്‍ ശ്രമിച്ചില്ലേ. ലൈഫ് മിഷനും ഐടി വികസനവും നിങ്ങള്‍ ദുരാരോപണം നടത്തി നിങ്ങള്‍ തടയാന്‍ ശ്രമിച്ചില്ലേ. ലൈഫ് മിഷനില്‍ നിങ്ങല്‍ കൊടുത്തത് 3141 വീട് കൊടുത്തു ആസ്ഥാനത്ത് ഞങ്ങള്‍ 2,24,332 വീട് ഈ സര്‍ക്കാര്‍ കൊടുത്തു. വിട്ടുപോയവര്‍ക്ക് കൊടുക്കാനും അവസരമുണ്ടാക്കി. നിങ്ങളുടെ കാലത്ത് ഒരോ മേഖലയില്‍ 20 ഓളം കണ്‍സള്‍ട്ടന്‍സി ഉണ്ടായിരുന്നില്ലേയെന്നും പ്രദീപ് കുമാര്‍ ചോദിച്ചു.
Published by: user_49
First published: August 24, 2020, 3:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading