നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

  നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

  പ്രദീപിനെ കൊട്ടാരക്കര ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൊണ്ടു പോയി തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്.

  പ്രദീപ് കോട്ടാത്തല

  പ്രദീപ് കോട്ടാത്തല

  • News18
  • Last Updated :
  • Share this:
  കാസർഗോഡ്: ‌നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ മൊഴി മാറ്റാൻ പ്രേരിപ്പിച്ച കേസിൽ കെ ബി ഗണേഷ് കുമാർ എം എൽ എയുടെ സഹായി പ്രദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രോസിക്യൂഷൻ ആവശ്യ പ്രകാരം നാലു ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.

  ഇന്നലെ രാത്രി റിമാൻഡ് ചെയ്ത പ്രദീപ് കുമാറിനെ നാലു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ആവശ്യപ്പെട്ടത്. പ്രദീപിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്തേണ്ടത് അന്വേഷണത്തിൽ അനിവാര്യമാണ്.

  You may also like:New Zealand MP | ന്യൂസിലൻഡിൽ വീണ്ടും ഒരു ഇന്ത്യൻ എം.പി; സത്യപ്രതിജ്ഞ ചെയ്തത് സംസ്കൃതത്തിൽ [NEWS]ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ പിൻവലിച്ചു [NEWS] കണ്ണിൽ കണ്ണിൽ നോക്കിയും ചുംബിച്ചും അഭയ ഹിരൺമയിയും ഗോപി സുന്ദറും [NEWS]

  പ്രദീപിനെ കൊട്ടാരക്കര ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൊണ്ടു പോയി തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. വിപിന് അയച്ച ഭീഷണിക്കത്ത് തയ്യാറാക്കിയ സ്ഥലവും സംഭവത്തിന് പിന്നിലെ മറ്റു കാര്യങ്ങളിലും വ്യക്തത വരുത്താൻ പ്രദീപിനെ കസ്റ്റഡിൽ വിടണമെന്ന് ആയിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.  അതേസമയം, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ കസ്റ്റഡിയിൽ വിടരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, ഈ വാദങ്ങളെല്ലാം തള്ളി കൊണ്ടാണ് പ്രതിയെ നാലുദിവസം കസ്റ്റഡിയിൽ വിടാൻ കോടതി തീരുമാനിച്ചത്.

  പ്രാഥമികമായ ചോദ്യം ചെയ്യൽ പൂർത്തിയാക്കി മാത്രമാകും പ്രദീപിനെ തെളിവെടുപ്പിന് കൊണ്ടു പോകുകയുള്ളൂ. 29ന് വൈകുന്നേരം മൂന്നു മണിക്ക് കസ്റ്റഡി കാലാവധി പൂർത്തിയാകും. തിങ്കളാഴ്ച ജാമ്യഹർജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
  Published by:Joys Joy
  First published:
  )}