നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് സ്വദേശി പ്രദീപ് നായർ ആർമി റിക്രൂട്ട്മെന്റ് ഡയറക്ടർ ജനറലായി ചുമതലയേറ്റു

  കോഴിക്കോട് സ്വദേശി പ്രദീപ് നായർ ആർമി റിക്രൂട്ട്മെന്റ് ഡയറക്ടർ ജനറലായി ചുമതലയേറ്റു

  1985ൽ സിഖ് റെജിമെന്റിലാണ് ഓഫീസറായി കരസേനയിൽ ചേർന്നത്. അതിവിശിഷ്ട സേവ മെഡലും യുദ്ധ സേവ മെഡലും ലഭിച്ചിട്ടുണ്ട്.

  പ്രദീപ് നായർ

  പ്രദീപ് നായർ

  • Share this:
   കോഴിക്കോട്: ലെഫ്റ്റനന്റ് ജനറൽ പ്രദീപ് നായർ ആർമി റിക്രൂട്ട്മെന്റിന്റെ ചുമതലയുള്ള ഡയറക്ടർ ജനറലായി ചുമതലയേറ്റു. കോഴിക്കോട് സ്വദേശിയായ പ്രദീപ് 1985ൽ സിഖ് റെജിമെന്റിലാണ് ഓഫീസറായി കരസേനയിൽ ചേർന്നത്. അതിവിശിഷ്ട സേവ മെഡലും യുദ്ധ സേവ മെഡലും ലഭിച്ചിട്ടുണ്ട്.

   സത്താറ സൈനിക സ്കൂൾ, നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയാണ്. സിയാച്ചിനിലടക്കം സേവനമനുഷ്ഠിച്ച പ്രദീപ് നാഗാലാൻഡിൽ അസം റൈഫിൾസ് ഇൻസ്പെക്ടർ ജനറലായിരുന്നു.

   ALSO READ:'അനുമതിയില്ലാതെ വിദേശയാത്ര; പെരുമാറ്റദൂഷ്യം'; പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാമിനെ കെഎസ്ഇബി സസ്പെൻഡ് ചെയ്തു[NEWS]തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഒടുവിലത്തെ കണക്ക് എൽഡിഎഫ് 10,114 വാർഡുകൾ; യുഡിഎഫ് 8,022; എൻഡിഎ1,600
   [NEWS]
   ഋശ്യശൃംഗന്റെയും വൈശാലിയുടെയും വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്
   [NEWS]


   സേനയിലേക്ക് സൈനികരെയും ഓഫീസർമാരെയും തെരഞ്ഞെടുക്കുന്നത് ആർമി റിക്രൂട്ട്മെന്റ് ബോർഡാണ്. കോഴിക്കോട് സ്വദേശി ചന്ദ്രൻ നായരുടെയും പരപ്പനങ്ങാടി നെടുവ ചൊനാംകണ്ടത്തിൽ ലീലയുടെയും മകനാണ്. പുഷ്പയാണ് ഭാര്യ. മക്കൾ: പ്രശോഭ്, പൂജ.
   Published by:Rajesh V
   First published:
   )}