കൊച്ചി: പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഈ മാസം 16ന് ലക്ഷദ്വീപിലെത്തും. അഗത്തിയിലെത്തുന്ന പ്രഫുൽ പട്ടേൽ വിവിധ ദ്വീപുകൾ സന്ദർശിക്കും. 16 മുതൽ 23 വരെ ലക്ഷദ്വീപിൽ തങ്ങുമെന്നാണ് വിവരം. പ്രഫുൽ പട്ടേൽ വരുന്ന ദിവസങ്ങളിൽ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ സുരക്ഷ ശക്തമാക്കാൻ ദ്വീപിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Also Read-
'ഒറ്റുകാർ ഒറ്റപ്പെടും, ഞാൻ തളരില്ല'; രാജ്യദ്രോഹ കുറ്റം ചുമത്തിയതിൽ പ്രതികരണവുമായി ഐഷ സുൽത്താന
ലക്ഷദ്വീപിലെ നിയമ പരിഷ്കാരങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രഫുൽ പട്ടേൽ ദ്വീപിലെത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ചാനൽ ചർച്ചയിൽ നടത്തിയ പ്രയോഗത്തിനെതിരെ ദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസ്. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
Also Read-
ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപില്‍ ബിജെപി സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 12 പേര് രാജിവച്ചു
അതേസമയം സംഭവത്തിൽ ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് ബിജെപിയിൽ നിന്ന് നേതാക്കളടക്കം കൂട്ടമായി രാജിവച്ചിരുന്നു. മുതിർന്ന നേതാക്കളടക്കം 12 പേരാണ് രാജിവച്ചത്. ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹമീദ് അടക്കമുള്ള 12 പ്രവർത്തകരാണ് രാജിവച്ചത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി നൽകിയ പരാതിയിലാണ് യുവ സംവിധായിക ഐഷ സുൽത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തിരുന്നത്.
Also Read-'കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലും ലോക്ഡൗണ്‍ നീട്ടിയത് എന്തിനാണെന്ന സംശയം പൊതുസമൂഹത്തിലുണ്ട്': മുഖ്യമന്ത്രി
ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ അയിഷ സുൽത്താന വ്യക്തമാക്കിരുന്നു.
Also Read-'ആമസോണ്‍ കാടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സര്‍ക്കാരാണ് പശ്ചിമഘട്ടം വെളുപ്പിക്കാന്‍ കൂട്ടുനിന്നത്'; വി മുരളീധരന്
ഐഷ സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റ്
F.I.R ഇട്ടിട്ടുണ്ട്...
രാജ്യദ്രോഹ കുറ്റം☺️
പക്ഷെ
സത്യമേ ജയിക്കൂ...🔥
കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും🌊
നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാർ ആയിരിക്കും🔥
ഇനി നാട്ടുക്കാരോട്: കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്...
ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ് ഭയം... 🌙🌊
തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത് 💪🏻
എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്...❤️
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.