• HOME
 • »
 • NEWS
 • »
 • kerala
 • »
 • SFI | എസ്എഫ്ഐയെ നിയന്ത്രിച്ചില്ലെങ്കിൽ ഇടത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു

SFI | എസ്എഫ്ഐയെ നിയന്ത്രിച്ചില്ലെങ്കിൽ ഇടത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു

രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് തകര്‍ത്തത് മുന്നണിക്ക് നാണക്കേടുണ്ടാക്കി. അവരെ നിയന്ത്രിക്കേണ്ട രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ദോഷം ചെയ്യുമെന്നും പ്രകാശ് ബാബു

sfi

sfi

 • Last Updated :
 • Share this:
  കൊല്ലം: എസ്‌എഫ്‌ഐയെ നിയന്ത്രിച്ചില്ലെങ്കില്‍ മുന്നണിക്ക് ദോഷകരമാകുമെന്ന മുന്നറിയിപ്പുമായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്‌ ബാബു. കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയതിന്റെ പരിണിതഫലമാണ് ഇപ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെല്ലാം. രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് തകര്‍ത്തത് മുന്നണിക്ക് നാണക്കേടുണ്ടാക്കി. അവരെ നിയന്ത്രിക്കേണ്ട രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ദോഷം ചെയ്യുമെന്നും പ്രകാശ് ബാബു പറഞ്ഞു.

  വയനാട്ടിലെ സംഭവം അപലപനീയമാണെന്നും അങ്ങനെ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും പ്രകാശ് ബാബു പറഞ്ഞു. സർക്കാരിനെ അനുകൂലിക്കുന്ന ബഹുജന സംഘടനകള്‍ ആ നിലയില്‍ നിയമം കയ്യിലെടുക്കുന്നത് ശരിയല്ല. ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. സർക്കാരും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടത് വിദ്യാഭ്യാസ വിഷയങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും സംവാദങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടാണെന്നും പ്രകാശ് ബാബു പറഞ്ഞു.

  വയനാട്ടിൽ കോൺഗ്രസിന്‍റെ കൂറ്റൻ റാലി; പൊലീസുമായി വാക്കേറ്റവും ഉന്തുംതള്ളും

  രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച എസ്എഫ് ഐക്കെതിരെയുള്ള പ്രതിഷേധത്തിൽ മുങ്ങി കൽപറ്റ നഗരം. നൂറുകണക്കിനാളുകൾ പങ്കെടുത്ത യുഡിഎഫ് പ്രതിഷേധ റാലിക്കിടെ പൊലീസുമായി പ്രവർത്തർ വാക്കേറ്റമുണ്ടായി. രാഹുൽഗാന്ധിയുടെ ആക്രമിക്കപ്പെട്ട ഓഫീസ് പ്രതിപക്ഷ നേതാവ് സന്ദർശിച്ചതിന് പിന്നാലെ കൽപറ്റ പ്രതിഷേധങ്ങളിൽ മുങ്ങി. ക്ഷമ നശിച്ചാൽ ഒരൊറ്റ സിപിഎമ്മുകാരനും പുറത്തിറങ്ങി നടക്കില്ലെന്നും എതിർക്കാനും തിരിച്ചടിക്കാനും കോൺഗ്രസിന് കഴിവുണ്ടെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.

  'പ്രതിരോധിക്കാനുള്ള ശക്തി ഞങ്ങൾക്കുമുണ്ടെന്ന് സി പി എം അറിയുക. ബഫർസോണിൽ രാഹുൽഗാന്ധിക്ക് മാത്രമെന്താണ് ഉത്തരവദിത്വം. ഇത്രയും അവിവേകം കാണിച്ചൊരു വിദ്യാർഥി സംഘടനയില്ല. ആത്മരക്ഷക്ക് ഞങ്ങളൊരു പിടി പിടിച്ചാൽ പിന്നെ പറയേണ്ടി വരില്ല കാര്യങ്ങൾ. പൊലീസ് ആത്മാഭിമാനം സി പി എമ്മിന് പണയപ്പെടുത്തിയിരിക്കുന്നു. ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയൊരു മുഖ്യമന്ത്രി ലോകത്തെവിടെയും കാണില്ല'- കെ സുധാകരൻ പറഞ്ഞു. എസ്എഫ്ഐക്കാരുടെ ആയുധമിപ്പോൾ വാഴക്കുമ്പാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ആക്രമണത്തിന് പിണറായി സമാധാനം പറയണമെന്നും അദ്ദേഹം പറഞ്ഞു.

  പൊലീസും പ്രവർത്തകരും തമ്മിൽ ചില സ്ഥലങ്ങളിൽ ഉന്തും തള്ളുമുണ്ടായി. ഒരു ഘട്ടത്തിൽ പൊലീസിനെതിരെ പ്രവർത്തകർ തിരിയുകയും കൈയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടന്നു. ഷാഫി പറമ്പിൽ എം എൽഎ അടക്കമുള്ള നേതാക്കൾ ഉടൻ സ്ഥലത്ത് എത്തി പ്രവർത്തകരെ അനുനയിപ്പിച്ചു. സംഘ‌ര്‍ഷ സാധ്യത കണക്കിലെടുത്ത് സിപിഎം, കോൺഗ്രസ് ഓഫീസ് പരിസരമുൾപ്പെടെ ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

  അതിനിടെ വി ഡി സതീശൻറെ വാർത്താസമ്മേളനത്തിടെ DCC ഓഫീസിൽ വച്ച് ചോദ്യമുന്നയിച്ച ദേശാഭിമാനി ലേഖകനെതിരെ കോൺഗ്രസ് പ്രവർത്തകർ ബഹളം വച്ചപ്പോൾ പൊലീസ് അകത്ത് കയറി. എന്നാൽ നേതാക്കൾ രംഗത്തെത്തി പൊലീസിനെ പിന്തിരിപ്പിക്കുകയായിരുന്നു.

  രാഹുൽ ഗാന്ധിയുടെ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധറാലി കൽപറ്റ നഗരത്തിലെത്തിയപ്പോൾ ജനസാഗരമായി. ഇതിനിടെ പൊലീസും യുഡിഎഫ് പ്രവർത്തകരും പലയിടത്തും ഉന്തും തള്ളുമായി. തുടർന്ന് നടന്ന പൊതുയോഗത്തിൽ യുഡിഎഫ് നേതാക്കൾ സി പി എമ്മിനെതിരെ ആഞ്ഞടിച്ചു. കെ സി വേണുഗോപാൽ, കെ സുധാകരൻ, കെ മുരളീധരൻ, കെ എം ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ഈ മാസം 30 ന് രാഹുൽഗാന്ധി കൽപറ്റയിലെത്തും. മൂന്ന് ദിവസം അദ്ദേഹം മണ്ഡലത്തിലുണ്ടാകും.
  Published by:Anuraj GR
  First published: