• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സ്‌നേഹ സംഗമങ്ങളുടെ ഉദ്ദേശ്യം വോട്ടുബാങ്ക് രാഷ്ട്രീയമല്ല'; വിഷു ദിനത്തില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് സ്‌നേഹവിരുന്നൊരുക്കി BJP

'സ്‌നേഹ സംഗമങ്ങളുടെ ഉദ്ദേശ്യം വോട്ടുബാങ്ക് രാഷ്ട്രീയമല്ല'; വിഷു ദിനത്തില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് സ്‌നേഹവിരുന്നൊരുക്കി BJP

ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷിന്റെ വസതിയില്‍ ക്ഷണിക്കപ്പെട്ട ക്രൈസ്തവ സഭാംഗങ്ങള്‍ക്ക് വിരുന്നൊരുക്കി

  • Share this:

    തിരുവനന്തപുരം: സ്‌നേഹ സംഗമങ്ങളുടെ ഉദ്ദേശ്യം വോട്ട് ബാങ്ക് രാഷ്ട്രീയമല്ലെന്ന് ബിജെപി കേരളത്തിന്റെ ചുമതലയുള്ള മുന്‍കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷിന്റെ വസതിയില്‍ ക്ഷണിക്കപ്പെട്ട ക്രൈസ്തവ സഭാംഗങ്ങള്‍ക്ക് വിരുന്നൊരുക്കിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    എല്‍ഡിഎഫും യുഡിഎഫും ബിജെപിയെ ന്യൂനപക്ഷങ്ങളുടെ മുന്നില്‍ ചിത്രീകരിച്ചിരുന്നത് നല്ല നിലയിലല്ലെന്നും അതില്‍ മാറ്റമുണ്ടാകുന്നതായി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. പ്രധാനമന്ത്രി നടത്തുന്ന സ്‌നേഹസംഗമത്തിന്റെ തുടര്‍ച്ചയാണിത്. മുസ്ലീംകളുടെ വീടുകളും സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    Also Read-വന്ദേഭാരത് വന്നു; കേരളത്തിലെ ദീർഘദൂര ട്രെയിനുകൾക്ക് 73 മിനിറ്റ് ലാഭം

    സിറോ മലങ്കര സഭാ പ്രതിനിധികളായ ഫാദര്‍ വര്‍ക്കി ആറ്റുപുറം, ഫാദര്‍ ജോസഫ് വെണ്‍മാനത്ത് എന്നിവര്‍ സ്‌നേഹവിരുന്നില്‍ പങ്കെടുത്തു. വിഷുവിന് ചുമതലപ്പെട്ടവരുടെ വീടുകളിലേക്ക് അന്യമതസ്ഥര്‍ എത്തുന്നു. ഇതാണ് യഥാര്‍ത്ഥ ഇന്ത്യയെന്നും മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

    Published by:Jayesh Krishnan
    First published: