ന്യൂഡൽഹി: ശബരിമല കേസിലെ സുപ്രീംകോടതി തീരുമാനത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
also read:Sabarimala Verdict;പ്രതികരിക്കാതെ മുഖ്യമന്ത്രി;സ്വാഗതം ചെയ്ത് കോൺഗ്രസും ബിജെപിയും
ജീവിതത്തിലെ എല്ലാ തലങ്ങളിലും സ്ത്രീകൾക്ക് തുല്യ അവകാശമുണ്ട്. നിലവിൽ വിഷയം ഏഴംഗ വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തിൽ വിധി വരുന്നത് വരെ കാത്തിരിക്കെമെന്നും കാരാട്ട് പറഞ്ഞു.
ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാൻ കേസ് ഏഴംഗ വിശാല ബെഞ്ചിലേക്ക് കോടതി കൈമാറുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Enter Sabarimala, Kerala sabarimala news, Sabarimala case, Sabarimala news today, Sabarimala petitioner, Sabarimala pilgrimage, Sabarimala temples, Sabarimala Verdict