• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇന്ത്യ അമിത് ഷായുടെ പിതൃസ്വത്തല്ല': തുറന്നടിച്ച് പ്രകാശ് രാജ്

'ഇന്ത്യ അമിത് ഷായുടെ പിതൃസ്വത്തല്ല': തുറന്നടിച്ച് പ്രകാശ് രാജ്

  • Last Updated :
  • Share this:
    കോഴിക്കോട് : ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ തുറന്നടിച്ച് പ്രകാശ് രാജ്. 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ പിന്നെ അടുത്ത അമ്പത് വർഷത്തേക്ക് ആർക്കും താഴെയിറക്കാൻ സാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് പ്രകാശ് രാജിന്റെ പ്രതികരണം.

    Also Read-ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്

    തന്റെ പിതൃസ്വത്താണ് ഇന്ത്യ എന്ന തരത്തിലാണ് ബിജെപി അധ്യക്ഷൻ സംസാരിക്കുന്നത്. എന്നെ ആര് ഭരിക്കണമെന്ന് അഞ്ച് വർഷം കൂടുമ്പോൾ ഞാനാണ് തീരുമാനിക്കുന്നത്. അല്ലാതെ നിങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവിലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

    Also Read-പ്രകാശ് രാജ് മത്സരിക്കുന്നത് സ്വതന്ത്രനായി; മണ്ഡലം ബെംഗളൂരു സെൻട്രൽ

    അടുത്ത തെരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചും പ്രകാശ് രാജ് ചടങ്ങിൽ സംസാരിച്ചു. മത്സരിച്ച് ഒരുവോട്ട് കിട്ടിയാൽ പോലും അതിന് മൂല്യമുണ്ടാകും എന്നായിരുന്നു വാക്കുകൾ. സ്വതന്ത്ര്യസ്ഥാനാർത്ഥികൾ മത്സര രംഗത്ത് വന്നാൽ രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

    First published: