നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബാലഭാസ്കറിന്റെ വാഹനം ഓടിച്ചത് അർജുൻ'; പ്രകാശ് തമ്പിയുടെ മൊഴി പുറത്ത്

  'ബാലഭാസ്കറിന്റെ വാഹനം ഓടിച്ചത് അർജുൻ'; പ്രകാശ് തമ്പിയുടെ മൊഴി പുറത്ത്

  ക്രൈംബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തിയാണ് പ്രകാശ് തമ്പിയുടെ മൊഴിയെടുത്തത്

  news18

  news18

  • Share this:
   കൊച്ചി: അപകടം നടന്നപ്പോള്‍ ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ ഓടിച്ചത് അര്‍ജ്ജുനാണെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ക്രൈംബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തിയാണ് പ്രകാശ് തമ്പിയുടെ മൊഴിയെടുത്തത്. കാക്കനാട് ജയിലില്‍ നടന്ന ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു.

   താനാണ് വണ്ടിയോടിച്ചതെന്ന് ആശുപത്രിയില്‍ കിടന്നപ്പോള്‍ അര്‍ജ്ജുന്‍ പറഞ്ഞിരുന്നു. എന്നാൽ മൊഴി മാറ്റിയ ശേഷം അർജ്ജുനെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയിരുന്നില്ലെന്നും അര്‍ജ്ജുന്‍ നമ്പര്‍ ബ്ലോക്ക് ചെയ്‌തെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ബാലഭാസ്‌കറിനൊപ്പം രണ്ട് തവണ പരിപാടിക്കായി ദുബായില്‍ പോയിരുന്നെന്നും തമ്പി പറഞ്ഞു.

   Also read ബാലഭാസ്കറിന്റെ മരണം: സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചെന്ന് പ്രകാശൻ തമ്പി; ക്രൈംബ്രാഞ്ചിന് നൽകിയ നിർണായക മൊഴികൾ പുറത്ത്

   മൊഴിമാറ്റിയത് എന്തിനെന്ന് ചോദിച്ചെങ്കിലും പറഞ്ഞില്ല. മൂന്നുമാസത്തിലേറെയായി അര്‍ജുനുമായി ബന്ധമില്ലെന്നും പ്രകാശന്‍ തമ്പി. അപകടത്തിന് മു‍ന്‍പ് ബാലഭാസ്കര്‍ കയറിയ ജ്യൂസ് കടയില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും പ്രകാശന്‍ തമ്പി സമ്മതിച്ചു. അപകടസമയത്ത് വാഹനമോടിച്ചത് ആരാണെന്ന് അറിയാനായിരുന്നു ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നും പ്രകാശ് തമ്പി മൊഴിയിൽ പറഞ്ഞു.
   First published:
   )}