നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • രണ്ടാമത് സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം ഡി. പ്രമേഷ് കുമാറിന്

    രണ്ടാമത് സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം ഡി. പ്രമേഷ് കുമാറിന്

    അഞ്ജുരാജിന് പ്രത്യേക ജൂറി പരാമർശം

    ഡി. പ്രമേഷ് കുമാർ

    ഡി. പ്രമേഷ് കുമാർ

    • Share this:
    രണ്ടാമത് സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ഡി. പ്രമേഷ് കുമാറിന്. വന്ധ്യതാ ചികിത്സയുടെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന  ചൂഷണങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾക്കാണ് പുരസ്‌കാരം. ചികിത്സയ്‌ക്കെത്തുന്നവരെയും അണ്ഡദാതാക്കളായ സ്ത്രീകളെയും ആശുപത്രികള്‍ ലാഭക്കൊതിയോടെ, അപകടകരമായി കൈകാര്യം ചെയ്യുന്നതിന്റെ നേർസാക്ഷ്യമാണ് പ്രമേഷിന്റെ റിപ്പോർട്ടുകളെന്ന് ജൂറി വിലയിരുത്തി.

    ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോർട്ടുകളായിരുന്നു ഇത്തവണത്തെ എന്‍ട്രികളില്‍ കൂടുതല്‍.'മാതൃത്വം വില്‍പ്പനയ്ക്ക്' എന്ന വാര്‍ത്താ പരമ്പര മുൻനിർത്തി, ഏഷ്യാനെറ്റ് ന്യൂസിലെ അഞ്ജുരാജിനെ ജൂറി പ്രത്യേകം പരാമർശിച്ചു.

    മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, നടന്‍ സലിം കുമാര്‍, എഴുത്തുകാരി ശാരദക്കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രത്യേകം രൂപകല്പ്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. നവംബര്‍ ആദ്യവാരം പുരസ്കാരം സമ്മാനിക്കും.

    ന്യൂസ് 18 കേരള ചാനൽ സീനിയർ റിപ്പോർട്ടറായിരുന്ന സനിൽ ഫിലിപ്പിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരമാണ്. ജോലി സ്ഥലത്തേക്ക് പോകവേ സ്വദേശമായ മുണ്ടക്കയത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് സനിൽ മരിച്ചത്.
    Published by:user_57
    First published:
    )}