നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING| PSC പരീക്ഷതട്ടിപ്പ്: പ്രണവും സഫീറും കീഴടങ്ങി

  BREAKING| PSC പരീക്ഷതട്ടിപ്പ്: പ്രണവും സഫീറും കീഴടങ്ങി

  പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്

  psc

  psc

  • Share this:
   തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ കീഴടങ്ങി. പ്രണവും സഫീറും തിരുവനന്തപുരം സിജെഎം കോടതിയിൽ എത്തിയാണ് കീഴടങ്ങിയത്. കോടതിയിലേക്ക് ഓടിക്കയറിയ ഇരുവരും പൊലീസിന് പിടികൊടുക്കാതെയാണ് കീഴടങ്ങിയത്. കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്.

   യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതികളായവർ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതോടെയാണ് പരീക്ഷതട്ടിപ്പ് പുറത്തുവന്നത്. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ പ്രണവ് പിഎസ്‍സി പൊലീസ് കോൺസ്റ്റബിൾ പട്ടികയിൽ രണ്ടാം റാങ്കുകാരനാണ്. റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും 28-ാം റാങ്കുകാരനായ നസീമും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ സഹായിച്ച ഗോകുൽ എന്ന പൊലീസ് ഉദ്യോഗസ്ഥനും അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് പരീക്ഷാ തട്ടിപ്പിന്‍റെ ആസൂത്രണത്തിൽ പ്രണവിനും സഫീറിനും പങ്കുണ്ടെന്ന് വ്യക്തമായിരുന്നു.

   PSC പരീക്ഷാ തട്ടിപ്പുകേസിലെ പ്രതികളെ വീണ്ടും പരീക്ഷ എഴുതിക്കും; ജയിലിൽ പരീക്ഷ നടത്താൻ കോടതിയോട് അനുമതി തേടി

   പരീക്ഷാ തട്ടിപ്പ് വിവാദമുണ്ടായതിന് പിന്നാലെ പ്രണവിനെ പി.എസ്.സി വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമാണ് പ്രണവ് ഒളവിൽപോയത്. കേസിൽ മറ്റ് പ്രതികൾ പിടിയിലായിട്ടും പ്രണവിനെ പിടികൂടാനാകാത്തത് അന്വേഷണസംഘത്തിന് തലവേദനയായിരുന്നു. അതിനിടെയാണ് പ്രണവും സഫീറും പിടിയിലാകുന്നത്.
   First published:
   )}