തിരുവനന്തപുരം: പി എസ് സി സിവിൽ പൊലീസ് ഓഫീസർ പരീക്ഷാ തട്ടിപ്പ് നടത്തിയത് ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരനായ പ്രണവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയ പി കെ പ്രവീണിനാണ് ചോദ്യപേപ്പർ അയച്ചത്. മൊബൈലിൽ ഫോട്ടോ എടുത്ത ശേഷം അയച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ് പി എസ് സി പരീക്ഷാ തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തട്ടിപ്പിനായി സ്മാർട് വാച്ച് വാങ്ങി. നസീമും ശിവരഞ്ജിത്തും പ്രണവും കാസര്‍ഗോഡ് ജില്ലയില്‍ അപേക്ഷ നല്കി തിരുവനന്തപുരം ജില്ല സെന്റര്‍ ഓപ്ഷനായി തെരഞ്ഞെടുത്തു. ചോദ്യപേപ്പർ ലിസ്റ്റിൽ രണ്ടാം റാങ്കുകാരനായ പ്രണവ് ചോർത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചോദ്യപേപ്പറിന്റെ ഫോട്ടോ മൊബൈലിൽ എടുത്ത ശേഷം പ്രവീണിന് അയക്കുകയായിരുന്നു.
കോടതിയിൽ കീഴടങ്ങിയ പ്രണവിനെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ ലഭിച്ചത്. ചോദ്യം ചെയ്യലിലാണ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചത്. മാത്രമല്ല ചോദ്യം അയച്ചതിന്റെ സൈബർ തെളിവുകൾ ലഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിലെ മറ്റു പ്രതികളായ ഗോകുലിന്റെയും സഫീറിന്റെയും സഹായത്തോടെ പ്രവീണാണ് മൂന്നു പേർക്കും ഉത്തരങ്ങൾ അയച്ചതെന്നും അന്വേഷണസംഘം പറയുന്നു. പ്രവീണിനെ യൂണിവേഴ്സിറ്റി കോളജിലെത്തിച്ച് തെളിവെടുത്തു. പരീക്ഷാ ദിവസം പ്രവീണിൻറെ മൊബൈൽ ടവർ ലൊക്കേഷൻ യൂണിവേഴ്സിറ്റി കോളജ് പരിസരത്തായിരുന്നു എന്നതിൻറെ തെളിവും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.