Also Read വഴിയോര കച്ചവടക്കാരന്റെ വണ്ടിയിൽ ചവിട്ടിയ പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം വ്യാപകം
"നാട്ടുകാരെന്ന നിലയ്ക്ക് നമുക്ക് ചെയ്യാവുന്ന ഒന്ന്, നമ്മുടെ പർച്ചേസ് കഴിയുവോളം, ഒഴിപ്പിക്കപ്പെടുന്ന ഇവരിൽ നിന്നാക്കുക എന്നതാണ്. അവരുടെ നമ്പർ വാങ്ങി നേരിട്ട് വാങ്ങാൻ അറേഞ്ച്മെന്റ് ചെയ്യുക."- പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പിൽ ആഹ്വാനം ചെയ്യുന്നു.
കുറിപ്പ് പൂർണരൂപത്തിൽ
വഴിയോരത്ത് തുറസ്സായ സ്ഥലത്ത് ആർക്കും വലിയ ശല്ല്യമുണ്ടാക്കാതെ പഴം-പച്ചക്കറി കച്ചവടം ചെയ്ത്, കോവിഡ് കാലത്ത് ജീവിതം തിരിച്ച് പിടിക്കാൻ നോക്കുന്ന പാവങ്ങളെ അത്യുൽസാഹപൂർവ്വം ഒഴിപ്പിക്കാൻ ഇറങ്ങുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും പോലീസിലെയും റവന്യുവിലെയും ചില ഉദ്യോഗസ്ഥർ സമയം കിട്ടുമ്പോൾ സ്വന്തം മനസ്സാക്ഷിയോട് ചിലത് ചോദിക്കുന്നത് നല്ലതാണ്.
വ്യക്തിയെന്ന നിലയിൽ ഉയർന്ന ഉദ്യോഗസ്ഥർ വഴി നീതി ഉറപ്പാക്കുകയോ, നിയമസഹായം ഏർപ്പാടാക്കേണ്ടി വരികയോ ചെയ്ത കേസുകൾ അസ്വാഭാവികമായി കൂടുന്ന സാഹചര്യത്തിലാണീ പോസ്റ്റ്.
നിങ്ങളുടെ അയൽപ്പക്കത്തും ഈ അസമയത്ത് "പച്ചക്കറി ഒഴിപ്പിക്കൽ" നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ആരും ചോദിക്കാനും പറയാനുമില്ലാത്ത ഈ പാവങ്ങളുടെ നെഞ്ചത്ത് "നിയമം" നടപ്പിലാക്കുന്നത് ആസൂത്രിതമായി ചില റീട്ടെയിൽ ചെയിനുകൾക്ക് വേണ്ടി ക്വൊട്ടേഷൻ എടുക്കുന്നതാണെന്ന് പലരും സൂചിപ്പിക്കുന്നുണ്ട്.
നാട്ടുകാരെന്ന നിലയ്ക്ക് നമുക്ക് ചെയ്യാവുന്ന ഒന്ന്, നമ്മുടെ പർച്ചേസ് കഴിയുവോളം, ഒഴിപ്പിക്കപ്പെടുന്ന ഇവരിൽ നിന്നാക്കുക എന്നതാണ്. അവരുടെ നമ്പർ വാങ്ങി നേരിട്ട് വാങ്ങാൻ അറേഞ്ച്മെന്റ് ചെയ്യുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.