• HOME
 • »
 • NEWS
 • »
 • kerala
 • »
 • K-Rail | കെ-റെയിൽ ലക്ഷ്യം റിയൽ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആകാമെന്ന് പ്രശാന്ത് ഭൂഷൺ

K-Rail | കെ-റെയിൽ ലക്ഷ്യം റിയൽ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആകാമെന്ന് പ്രശാന്ത് ഭൂഷൺ

നഗരങ്ങൾ ഒഴിവാക്കിയുള്ള പാതയും സ്റ്റേഷനും വൻതോതിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇടയാക്കും. സ്റ്റേഷനുകൾക്ക് സമീപം ഭൂമി വാങ്ങിക്കൂട്ടി റിയൽ എസ്റ്റേറ്റുകാർക്ക് ലാഭം കൊയ്യാം

krail

krail

 • Share this:
  കണ്ണൂർ: കെ റെയിൽ (K-Rail) പദ്ധതിയെ രൂക്ഷമായി വിമർശിച്ച് സമൂഹികപ്രവർത്തകൻ പ്രശാന്ത് ഭൂഷൺ. എസ്റ്റേറ്റ് കച്ചവടവും യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുമ്പോഴുള്ള അഴിമതിയും ആകാം കെ റെയിൽ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബിലെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  നഗരങ്ങൾ ഒഴിവാക്കിയുള്ള പാതയും സ്റ്റേഷനും വൻതോതിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇടയാക്കും. സ്റ്റേഷനുകൾക്ക് സമീപം ഭൂമി വാങ്ങിക്കൂട്ടി റിയൽ എസ്റ്റേറ്റുകാർക്ക് ലാഭം കൊയ്യാം. യന്ത്രങ്ങളുടെ ഇറക്കുമതിയുടെ പേരിൽ വൻകിട കരാറുകളുണ്ടാക്കാനും അഴിമതി നടത്താനും സാധിക്കുമെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. നിലവിലുള്ള റെയിൽപാത പതിനായിരം കോടി രൂപ ചെലവഴിച്ച് വികസിപ്പിച്ചാൽ 150 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാനാകും. ഇത് കണക്കിലെടുക്കാതെയാണ് ഒരു ലക്ഷം കോടിയിലേറെ മുടക്കി കെ റെയിൽ നിർമ്മിക്കാൻ സർക്കാർ വാശിപിടിക്കുന്നതെന്നും പ്രശാന്ത് ഭൂഷൺ പറയുന്നു.

  കേരളത്തിൽ കക്ഷിരാഷ്ട്രീയ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണം. ഇത്തരം അക്രമങ്ങളെ പ്രോൽസാഹിപ്പിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ജനാധിപത്യം അതിഗുരുതരമായ വെല്ലുവിളി നേരിടുകയാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും വശത്താക്കുന്നു. സോഷ്യൽമീഡിയയ്ക്കെതിരെ യുഎപിഎ ചുമത്തുന്നതായും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

  കെ റെയില്‍ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം

  കെ റെയില്‍ (K Rail) സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ചത് പ്രതിഷേധിച്ചത്.

  കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം നടന്നത്. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. ദേഹത്ത് പെട്രോളൊഴിച്ചതിന് ശേഷം കയ്യില്‍ ലൈറ്ററുമായാണ് ജയകുമാറും കുടുംബം പ്രതിഷേധിച്ചത്. പിന്നീട് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

  'K-Rail അപ്രായോഗികം; പദ്ധതിയെ എതിർക്കുന്നത് ആസൂത്രണത്തിലെ പിഴവുകാരണം': മെട്രോമാൻ ഇ ശ്രീധരൻ

  സിൽവർ ലൈൻ പദ്ധതി (Silverline Project) പുനരാസൂത്രണം ചെയ്യണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ (Metroman E Sreedharan). കൃത്യമായ ആസൂത്രണമില്ലാതെ സർക്കാർ തിരക്കിട്ട് പദ്ധതി നടപ്പാക്കുന്നത് ആപത്തെന്നും ഇ ശ്രീധരൻ പൊന്നാനിയിൽ  വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്ക് താൻ എതിരല്ല എന്ന് പറഞ്ഞ ശ്രീധരൻ ഇത്തരത്തിൽ ഒരു പദ്ധതി ആവശ്യമാണ് എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ കേവലം  55 ദിവസം കൊണ്ട് ആസൂത്രണം ചെയ്ത നിലവിലെ പദ്ധതി അബദ്ധമെന്നും ഇ.ശ്രീധരൻ പറഞ്ഞു.

  "പദ്ധതിയെ പറ്റി ഇംഗ്ലീഷിൽ ഇങ്ങനെ പറയാം 'ill conceived, badly planned, very badly handled" മെട്രോ മാൻ വിശദീകരിച്ചു. " കേരളത്തിന് ഒരു റെയിൽ പാത കൂടി വേണം എന്ന് തന്നെ ആണ് എൻ്റെ അഭിപ്രായം. പക്ഷേ ഇത് ഇത്തരത്തിൽ അല്ല നടപ്പാക്കണ്ടത്. ഇപ്പോഴത്തെ രീതിയിലല്ല പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയുടെ ആസൂത്രണത്തിന് തന്നെ വിശദമായ പഠനം നടത്തണം. ഇതിന് രണ്ടുവർഷമെങ്കിലും സമയമെടുക്കും. പാഠങ്ങളുടെയും ചതുപ്പുനിലങ്ങളും ഇവിടെയും റെയിൽവേ പാത കടന്നുപോകുന്നത് ശരിയല്ല. അതോടൊപ്പം 20,000 പേരെയെങ്കിലും മാറ്റി പാർപ്പിക്കേണ്ടി വരും. ''

  ''പദ്ധതിക്ക് നിരവധി ടെക്നിക്കൽ പ്രശ്നങ്ങൾ ഉണ്ട്. 64000 കോടി രൂപ കൊണ്ട് അഞ്ചുവർഷംകൊണ്ട് പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും പറയുന്നത് പ്രായോഗികമല്ല. പരിസ്ഥിതി സർവ്വേ , ജിയോ ടെക് സർവ്വേ എന്നിവയെല്ലാം നടത്തേണ്ടതുണ്ട്. വെറും ഏരിയൽ സർവേ മാത്രം ആണ് ഇപ്പൊൾ അടിസ്ഥാനമാക്കിയിട്ടുള്ളത്. അതും വെറും 55 ദിവസങ്ങൾ കൊണ്ട്.ഒരു പഠനവും ശാസ്ത്രീയമായി നടത്തിയിട്ടില്ല. ഇതെല്ലാം കൊണ്ടാണ് പദ്ധതിയെ എതിർക്കുന്നത് "

  Also Read- Shashi Tharoor on K-Rail| 'നിവേദനത്തിൽ ഒപ്പിടാതിരുന്നത് പദ്ധതിയെ പിന്തുണക്കുന്നത് കൊണ്ടല്ല': വിശദീകരണവുമായി ശശി തരൂർ എംപി

  സിൽവർ ലൈൻ പദ്ധതിയിൽ തൻ്റെ അഭിപ്രായം തേടിയിട്ടില്ല, ഒരു തരത്തിലും ഇടപെടുത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകി. നിലവിലെ പദ്ധതിയുമായി സഹകരിക്കാനില്ല. എന്നാൽ കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കാൻ തയ്യാറായാൽ കൂടെ നിൽക്കുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

  Also Read- K-Rail| 'കെ-റെയിലിന്റെ രൂപരേഖ കെട്ടിച്ചമച്ചത്, ഡിപിആർ കോപ്പിയടിച്ചത്'; പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്റെ വെളിപ്പെടുത്തൽ

  " എന്നോട് ഔദ്യോഗികമായി ആരും ഒന്നും ചോദിച്ചിട്ടില്ല. ചോദിക്കരുത് എന്ന് പോലും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പദ്ധതിയെ പറ്റി അറിഞ്ഞപ്പോൾ 64,000 കോടി എസ്റ്റിമേറ്റ് തുക ആണോ എന്ന് മുഖ്യമന്ത്രിയോട് അന്വേഷിച്ചിരുന്നു. പദ്ധതി പൂർത്തീകരിക്കാൻ ഉള്ള തുക ആണ് കണ്ടെത്തേണ്ടത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ ആണെങ്കിൽ 84000 കോടിയിൽ അധികം വരും. അപ്പോൾ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരിച്ചത് ഇത് കംപ്ലീഷൻ തുക ആണ് എന്ന് ആണ്. ഒരു പഠനവും ശാസ്ത്രീയമായി നടന്നിട്ടില്ല. ഇത് പൂർത്തീകരിക്കാൻ ആകില്ല എന്ന് ഉറപ്പാണ്. വിശദ രൂപരേഖ തയ്യാറാക്കാൻ ചുരുങ്ങിയത് 2 വർഷമെങ്കിലും വേണം. സർക്കാരിന് അനാവശ്യ ധൃതി ആണ്. പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ സഹകരിക്കാൻ തയ്യാറാണ്. "ഇ.ശ്രീധരൻ പറഞ്ഞു നിർത്തി.
  Published by:Anuraj GR
  First published: