• HOME
 • »
 • NEWS
 • »
 • kerala
 • »
 • പിരിവ് 3.30 കോടി, പരസ്യത്തിന് അഞ്ച് കോടി: ഒരു ചിട്ടി കണക്ക്

പിരിവ് 3.30 കോടി, പരസ്യത്തിന് അഞ്ച് കോടി: ഒരു ചിട്ടി കണക്ക്

ധനമന്ത്രി തോമസ് ഐസക്

ധനമന്ത്രി തോമസ് ഐസക്

 • Last Updated :
 • Share this:
  തിരുവനന്തപുരം: കൊട്ടിഘോഷിച്ച് തുടങ്ങിയ കേരള സർക്കാരിന്‍റെ പ്രവാസി ചിട്ടി ഖജനാവിന് വലിയ ബാധ്യതയാകുന്നതായി റിപ്പോർട്ട്. പ്രവാസി ചിട്ടി പിരിവിലൂടെ ഇതുവരെ കെ.എസ്.എഫ്.ഇയ്ക്ക് പിരിഞ്ഞുകിട്ടിയത് 3.30 കോടി രൂപമാണ്. എന്നാൽ പ്രവാസി ചിട്ടിയുടെ പരസ്യത്തിനായി 5,01,06,534 രൂപ ചെലവായതായി ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിന്‍റെ ചോദ്യത്തിന് മറുപടിയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസി ചിട്ടിയുടെ പ്രചരണത്തിനായി കെ.എസ്.എഫ്.ഇയും കിഫ്ബിയും ചേർന്നാണ് പരസ്യത്തിനായി അഞ്ച് കോടിയിലധികം രൂപ ചെലവഴിച്ചത്. എന്നാൽ അതിനനുസരിച്ചുള്ള വരുമാനം കൈവരിക്കാൻ പ്രവാസി ചിട്ടിയ്ക്ക് സാധിച്ചില്ലെന്നാണ് ധനമന്ത്രിയുടെ മറുപടിയിലൂടെ വ്യക്തമാകുന്നത്.

  ആരായിരുന്നു ഫിറോസ് ഗാന്ധി?

  പ്രവാസി ചിട്ടിയ്ക്കെതിരെ മുൻ ധനമന്ത്രി കെ.എം മാണി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. കേന്ദ്ര ചിട്ട് ഫണ്ട് ആക്ടിന്‍റെയും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ടിന്‍റെയും(FEMA- ഫെമ) ലംഘനമാണ് പ്രവാസി ചിട്ടിയെന്നായിരുന്നു മാണിയുടെ ആരോപണം. കേന്ദ്രനിയമങ്ങൾ ബാധകമല്ലാത്ത സ്വതന്ത്ര സംസ്ഥാനമാണ് കേരളം എന്നാണ് ഐസക് കരുതുന്നതെന്നും മാണി പറഞ്ഞിരുന്നു. ചിട്ടിയിലൂടെ ഇടുന്ന പണം കിഫ്ബിയിലേക്ക് വകമാറ്റുന്നത് റിസർവ് ബാങ്കിന്‍റെ ചട്ടങ്ങൾക്ക് എതിരാണെന്നും മുൻ ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആർബിഐയുടെ അംഗീകാരമുള്ള ബാങ്കുകൾക്ക് മാത്രമെ ചിട്ടിയിൽ നിക്ഷേപിക്കുന്ന പണം കൈകാര്യം ചെയ്യാനാകു. എന്നാൽ കിഫ്ബി അത്തരമൊരു ബാങ്ക് അല്ല. ഇതുപോലെയുള്ള നിക്ഷേപ ധനം സ്വീകരിക്കാൻ കിഫ്ബിയ്ക്ക് സാധിക്കില്ല. ഫെമ നിർദേശങ്ങൾ ലംഘിക്കുന്നതിലൂടെ കിഫ്ബിയ്ക്ക് പിഴ ഒടുക്കേണ്ടിവരും. കെഎസ്എഫ്ഇയുടെ വെബ്സൈറ്റിലൂടെ ഉപഭോക്താക്കളെ സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  എന്നാൽ കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി, കേന്ദ്ര ചിട്ടി നിയമത്തിലെ എല്ലാ നിബന്ധനങ്ങളും അനുസരിച്ചാണെന്നും ഇതില്‍ ഫെമാ നിയമങ്ങളുടെ ലംഘനമില്ലെന്നുമായിരുന്നു ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക് മറുപടി നൽകിയത്. 1982ലെ കേന്ദ്ര നിയമവും 2012ലെ കേരള ചിട്ടി റൂൾസും അനുസരിച്ചാണ് കെ.എസ്.എഫ്.ഇ പ്രവർത്തിക്കുന്നതെന്ന് ഫേസ്ബുക് പോസ്റ്റിൽ ഐസക് വ്യക്തമാക്കിയിരുന്നു. പ്രവാസി ചിട്ടിയിലെ പ്രധാന വ്യത്യാസം അത് ഓൺലൈൻ ആയി ചെയ്യുന്നു എന്നതും ചിട്ടിയിൽ ചേരുന്നവർക്ക് മറ്റു ചില ആനുകൂല്യങ്ങൾ അതിൽ ചേർത്തിട്ടുണ്ട് എന്നതും മാത്രമാണ്. ഓൺലൈൻ ആയി ചിട്ടി നടത്താനുള്ള അനുമതി കെ.എസ്.എഫ്.ഇയ്ക്ക് ലഭിച്ചിട്ടുണ്ട്. ചിട്ടി തുക കിഫ്ബിയിൽ ബോണ്ടായി നിക്ഷേപിക്കുന്നത് പൂർണമായും നിയമവിധേയമായിട്ടാണ്. ഇതുകൂടാതെ 2012ൽ ചിട്ടി തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കുന്നതിന് അന്നത്തെ സർക്കാർ കെഎസ്എഫ്ഇക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

  എം എൻ വിജയൻ ഫുട്ബോൾ കളിച്ചോ? മന്ത്രി ജയരാജന് വീണ്ടും നാക്കുപിഴ

  ജൂണ്‍ 18-നാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. നിയമസഭാ സമുച്ചയത്തില്‍ എംഎല്‍എമാര്‍, എംപിമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ചിട്ടി ഉദ്ഘാടനം ചെയ്തത്. ഗള്‍ഫ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെ പ്രവാസികളെ ചേർത്തുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. പ്രവാസി ചിട്ടിയിലൂടെയുള്ള വരുമാനം കിഫ്ബി വഴി കേരളത്തിന്‍റെ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നു.

  ചിട്ടിയില്‍ ചേരുന്ന ആരെങ്കിലും മരിച്ചാല്‍ ബാക്കി തവണകള്‍ എല്‍ഐസി അടച്ചുതീര്‍ക്കുകയും ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്കു ലഭ്യമാക്കുകയും ചെയ്യും. മരണം വിദേശത്താണെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചുമതല കെഎസ്എഫ്ഇ വഹിക്കും.
  First published: