നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മനുഷ്യമഹാശൃംഖലയിൽ കണ്ണിയായി പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്

    മനുഷ്യമഹാശൃംഖലയിൽ കണ്ണിയായി പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്

    പൗരത്വ നിയമത്തിനെതിരായ എല്ലാ പ്രതിഷേധ പരിപാടികളിലും പങ്കെടുക്കുമെന്ന് ബഷീർ ജാഫ്ന

    • News18
    • Last Updated :
    • Share this:
    തൃശ്ശൂർ : പൗരത്വ ബില്ലിനെതിരായ എൽ ഡി എഫിന്റെ മനുഷ്യ മഹാശ്യംഖലയിൽ തൃശ്ശൂരിലെ കോൺഗ്രസുകാരും കണ്ണികളായി. പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ബഷീർ ജാഫ്ന തൃശ്ശൂരിലെ തിരൂരിൽ ശൃംഖലയിൽ അണി ചേർന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

    പാവറട്ടിയിലെ കോൺഗ്രസ് പാർട്ടിയുടെ മുഖമായ ബഷീർ ജാഫ്ന. പാവറട്ടി ടൗൺ ജുമാ മസ്ജിദ് ഇമാം ഖാലിദ് അൽ സഅദിനിയ്ക്കൊപ്പമാണ് ശൃംഖലയിൽ അണി ചേർന്നത്. ശൃംഖലയുടെ ഭാഗമായിരുന്നെന്നും പൗരത്വ നിയമത്തിനെതിരായ എല്ലാ പ്രതിഷേധ പരിപാടികളിലും പങ്കെടുക്കുമെന്നും ബഷീർ ജാഫ്ന അറിയിച്ചു. പൗരത്വ ബില്ലിനെതിരായ സമരത്തിൽ മുഖ്യമന്ത്രിയെ അനുകൂലിക്കുന്നതായും ബഷീർ ജാഫ്ന വ്യക്തമാക്കി.

    അതേസമയം, ബഷീർ ജാഫ്നയ്ക്കെതിരെ നടപടി എടുക്കണോ എന്ന കാര്യത്തിൽ നേതാക്കൾക്ക് വ്യക്തതയില്ല. ജില്ലയിൽ നിരവധി പേർ ശൃംഖലയിൽ പങ്കെടുത്തിട്ടുണ്ടെന്ന് പരോക്ഷമായി സമ്മതിക്കുമ്പോൾ തന്നെ കെ പി സി സി നടപടി എടുക്കട്ടെ എന്നാണ് നേതാക്കളുടെ നിലപാട്.
    Published by:Joys Joy
    First published:
    )}