• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെല്ലുവിളിയെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെല്ലുവിളിയെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

  • Last Updated :
  • Share this:
    കോട്ടയം: യുവതികൾ ശബരിമലയിൽ കയറി എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിശ്വാസി സമൂഹത്തിന്റെ മനസാക്ഷിക്ക് മുന്നിൽ നടത്തിയ വെല്ലുവിളിയാണെന്ന് പ്രയാർ ഗോപാലകൃഷ്ണൻ. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും മറുപടി പറയേണ്ടി വരും. വഞ്ചനയുടെ പ്രതിഫലനം ജനുവരി ഇരുപത്തി രണ്ടാം തീയതിയോട് കൂടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. ജീവത്യാഗം ചെയ്യാൻ പോലും തയാറായി ആയിരക്കണക്കിന് ഭക്തർ ശബരിമലയിൽ ഉണ്ടാകുമെന്നും പ്രയാർ ഗോപാലകൃഷ്ണൻ കോട്ടയത്ത് പറഞ്ഞു.

    യുവതീപ്രവേശനം : വിജയം മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടിന്

    ഇന്ന് പുലർച്ചെയാണ് കനകദുർഗ, ബിന്ദു എന്നിവർ ശബരിമലയിൽ ദർശനം നടത്തിയത്. യുവതികൾ ശബരിമല ദർശനം നടത്തിയ വിവരം മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് സ്ഥിരീകരിച്ചിരുന്നു. യുവതി പ്രവേശന വാർത്തകൾ പുറത്തുവന്നതോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധം രൂപപ്പെടുന്നുണ്ട്. ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
    First published: