ശബരിമല വിഷയത്തില്‍ വിശ്വാസികൾക്ക് അനുകൂലമായി വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. അയോധ്യ വിധിയുമായി ബന്ധപ്പെടുത്തുമ്പോള്‍ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ. വിധി എന്തു തന്നെയായാലും നിയമപോരാട്ടം തുടരുമെന്നും ന്യൂസ് 18നോട് സംസാരിക്കവെ പ്രയാർ വ്യക്തമാക്കി.
Also Read-Supreme Court Verdict on Sabarimala Live: വിധി രാവിലെ 10.30ന്; ഭക്തർ സംയമനം പാലിക്കണമെന്ന് കർമ സമിതി
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇന്ന് ഭരണഘടനാ ബഞ്ചിന്റെ വിധി വരാനിരിക്കെയാണ് പ്രയാർ ഗോപാലകൃഷ്ണന്‍റെ പ്രതികരണം. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala, Sabarimala Verdict