• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നവോത്ഥാന മുന്നേറ്റം: പിആർഡി പുസ്തകം പിൻവലിക്കുന്നു

News18 Malayalam
Updated: December 5, 2018, 9:07 PM IST
നവോത്ഥാന മുന്നേറ്റം: പിആർഡി പുസ്തകം പിൻവലിക്കുന്നു
News18 Malayalam
Updated: December 5, 2018, 9:07 PM IST
കേരളത്തിലെ നവോത്ഥാന മുന്നേറ്റ ചരിത്രത്തെ കുറിച്ച് സർക്കാർ പുറത്തിറക്കിയ പുസ്തകം പിൻവലിക്കുന്നു. ക്ഷേത്രപ്രവേശന വിളംബര വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച 'തമസോ മാ ജ്യോതിർഗമയ –ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്' പുസ്തകമാണ് പിൻവലിക്കുന്നത്. ഉള്ളടക്കം പരിഷ്കരിച്ചശേഷം പുറത്തിറക്കാനാണ് തീരുമാനം. പല നവോത്ഥാന നായകരുടെയും പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന വിമർശനം ഉയർന്നതിനെ തുടർന്നാണ് നടപടി.

'മോഷണത്തെ അപലപിക്കാനുള്ള ആത്മബലമില്ലെങ്കിൽ, മിണ്ടാതിരിക്കണം'


കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിൽ പ്രതിനിധികൾക്ക് മാത്രമായി ഈ പുസ്തകം വിതരണം ചെയ്തിരുന്നു. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയ ടി.കെ. മാധവനെപ്പോലെയുള്ള നവോത്ഥാന നായകരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും വിമർശനം ഉയർന്നിരുന്നു. വൈക്കം സത്യഗ്രഹത്തെക്കുറിച്ചും വില്ലുവണ്ടി സമരത്തെക്കുറിച്ചും പരാമർശമുണ്ടെങ്കിലും ഇവയുടെ ചരിത്രപ്രാധാന്യം വേണ്ടവിധം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം.

ശ്രീചിത്രൻ തെറ്റു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പരിഷത്ത്


നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി വനിതാമതിൽ ഉയർത്താൻ തയാറെടുക്കുന്ന സർക്കാർ കേരളത്തിലാദ്യമായി വനിതാ സമ്മേളനവും വ്യവസായ പ്രദർശനവും സംഘടിപ്പിച്ച ഡോ.പൽപുവിനെ വിസ്മരിച്ചുവെന്നും ആക്ഷേപം ഉയർന്നു. ജാതി വിവേചനത്തിനെതിരെ ഹിന്ദു–ക്രിസ്ത്യൻ –മുസ്‌ലിം വിഭാഗങ്ങൾ ചേർന്നു തുടക്കം കുറിച്ച നിർവത്തനപ്രസ്ഥാനത്തെപ്പറ്റി ചുരുക്കം വാക്കുകളിൽ സൂചനയുണ്ടെങ്കിലും അതിനു നേതൃത്വം നൽകിയവരെപ്പറ്റി ഒരു വിവരവും നൽകിയിട്ടില്ലെന്നും വിമർശനമുണ്ട്.

സി.കേശവൻ, കെ.പി.കേശവമേനോൻ, പി.കെ.കുഞ്ഞ്, എൻ.സി.ജോസഫ്, ചങ്ങനാശേരി പരമേശ്വരൻ പിള്ള എന്നിവരും ഒഴിവാക്കപ്പെട്ടതായി ആക്ഷേപമുണ്ട്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി.കാർത്തികേയൻ നായർ, ഡോ.കെ.എൻ.ഗണേഷ്, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് പുസ്തകത്തിന്റെ ഉള്ളടക്കം തയാറാക്കിയത്. 60 പേജുള്ള പുസ്തകത്തിന്റെ 10,000 കോപ്പികളാണ് വിതരണത്തിനുള്ളത്.

Loading...

First published: December 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...