നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BJP-BDJS തർക്കം: NDA സീറ്റ് വിഭജന ചർച്ച വഴിമുട്ടി

  BJP-BDJS തർക്കം: NDA സീറ്റ് വിഭജന ചർച്ച വഴിമുട്ടി

  തൃശ്ശൂരും പത്തനംതിട്ടയും ഉൾപ്പടെ 8 സീറ്റ് എന്ന ആവശ്യത്തില്‍ വിട്ടുവിഴ്ചയില്ലെന്ന നിലപാടിലാണ് ബിഡിജെഎസ്

  bjp-bdjs

  bjp-bdjs

  • Share this:
   തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ എൻഡിഎയിൽ സീറ്റ് വിഭജന ചർച്ചകള്‍ സജീവമായി തുടരുകയാണ്. ബിജെപി -ബിഡിജെഎസ് സീറ്റ് വിഭജന ചര്‍ച്ചകളിൽ ധാരണയാക്കാനാണ് ആദ്യഘട്ട ശ്രമം. തൃശ്ശൂരും പത്തനംതിട്ടയും ഉൾപ്പടെ 8 സീറ്റ് എന്ന ആവശ്യത്തില്‍ വിട്ടുവിഴ്ചയില്ലെന്ന നിലപാടിലാണ് ബിഡിജെഎസ്. 28 ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയുണ്ടാകുമെന്നാണ് സൂചന.

   അഞ്ച് സീറ്റ് ബിഡിജെഎസിന് നല്‍കാമെന്ന് ബിജെപി നേതൃത്വം സമ്മതിച്ചെങ്കിലും മികച്ച പോരാട്ടം പ്രതീക്ഷിക്കുന്ന തൃശ്ശൂരും പത്തനംതിട്ടയും വിട്ടുകൊടുക്കാന്‍ ബിജെപി തയ്യാറല്ല. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെങ്കിലും ബിജെപി അനുവദിച്ച 5 സീറ്റിന് പുറമെ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന 3 മണ്ഡലങ്ങളിലെങ്കിലും മല്‍സരിക്കണമെന്നാണ് ബിഡിജെഎസിന്റെ ആവശ്യം.

   ബംഗാളിൽ അമിത് ഷായുടെ പൊതുയോഗത്തിന് സ്ഥലം നൽകിയത് സിപിഎം നേതാവ്

   ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, ചാലക്കുടി, ആലത്തൂര്‍, വയനാട് എന്നീ മണ്ഡലങ്ങളാണ് ബിഡിജെഎസിന്റെ ലക്ഷ്യം. ആദ്യവട്ട ചര്‍ച്ചകള്‍ കഴിഞ്ഞതോടെയാണ് 5 സീറ്റ് നല്‍കാമെന്ന ധാരണയിലേക്കാണ് ബിജെപി എത്തിയത്. എന്നാൽ ആറ്റിങ്ങലും പത്തനംതിട്ടയും തൃശ്ശൂരും വിട്ടുനല്‍കില്ലെന്ന നിബന്ധനമയും മുന്നോട്ട് വെച്ചു. ബിഡിജെഎസ് ഉറച്ച നിലപാടെടുത്തതോടെ തൃശ്ശൂരോ ചാലക്കുടിയോ നല്‍കാമെന്നായിരുന്നു പിന്നീടുള്ള ധാരണ.

   ആലപ്പുഴ, ഇടുക്കി, ആലത്തൂര്‍, വയനാട് , കോഴിക്കോട് എന്നീ മണ്ഡലങ്ങൾ ബിഡിജെഎസിന് നല്‍കാമെന്ന് ധാരണയായിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി തന്നെ മല്‍സരരംഗത്തിറങ്ങണമെന്ന ആവശ്യവും ബിജെപി മുന്നോട്ട് വച്ചതായാണ് സൂചന. ഈ മാസം 28 ന് വീണ്ടും നേതൃത്വവുമായി ചര്‍ച്ച നടക്കും. ഈഴവ വോട്ടുകള്‍ നിര്‍ണ്ണായകമാവുന്ന ആറ്റിങ്ങല്‍ മണ്ഡലം വിട്ടു നല്‍കണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കും. സീറ്റ് ധാരണയായെങ്കില്‍ 30 ന് യോഗം ചേര്‍ന്ന് സ്ഥാനാര്ഥി നിര്‍ണ്ണയം നടത്താനാണ് ബിഡിജെഎസ് നീക്കം.
   First published:
   )}