നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ യാത്രക്കിടെ മോഷണം തടയുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

  യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ യാത്രക്കിടെ മോഷണം തടയുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

  ഭക്ഷണവും മറ്റു പാനീയങ്ങളും അപരിചിതരില്‍ നിന്നും വാങ്ങരുത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ട്രെയിന്‍ യാത്രക്കിടയില്‍ മോഷണം തടയുന്നതിന് നമ്മള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച്  കേരള പൊലീസ്. ഞായറാഴ്ച  ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിൽ വൻ കവർച്ച നടന്നിരുന്നു.

   തമിഴ്നാട് സ്വദേശികളായ മൂന്നു സ്ത്രീകളാണ് കവർച്ചയ്ക്ക് ഇരയായത്. നിസാമുദീന്‍-തിരുവനന്തപുരം എക്​സ്​പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കൗസല്യ, വിജയലക്ഷ്​മി, മകള്‍ ഐശ്വര്യ എന്നിവരാണ്​ കവര്‍ച്ചക്കിരയായത്​.

   വിജയലക്ഷ്​മിയുടെ പക്കൽ ഉണ്ടായിരുന്ന 10 പവന്‍ സ്വര്‍ണവും രണ്ട്​ മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു. ട്രെയിൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ച ശേഷമാണ് മൂന്നു സ്ത്രീകളെ അബോധാവസ്ഥയിൽ റെയിൽവേ ജീവനക്കാർ കണ്ടെത്തിയത്. അതിനാല്‍ ട്രെയിന്‍ യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകള്‍ കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.

   മുന്‍കരുതലുകള്‍
   ഭക്ഷണവും വെള്ളവും സീറ്റില്‍ വച്ച ശേഷം ശുചിമുറിയിലേക്കോ പുറത്തേക്കോ പോകാതിരിക്കുക.

   ഭക്ഷണവും മറ്റു പാനീയങ്ങളും അപരിചിതരില്‍ നിന്നും വാങ്ങരുത്.

   ട്രെയിന്‍ യാത്രയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക.

   ലഗേജുകള്‍ കഴിയുന്നതും സമീപത്തു തന്നെ ചങ്ങലയിട്ട് ബന്ധിക്കുക.

   യാത്രക്കിടയില്‍ എന്ത് സഹായത്തിനും 9846200100 എന്ന പോലീസ് ഹെല്പ് ലൈനിലോ 139 എന്ന നമ്പറിലോ വിളിക്കുക.
   Published by:Jayesh Krishnan
   First published:
   )}