കോട്ടയം പാലായില്‍ ഗര്‍ഭിണിയായ യുവതിയെ നാലംഗ സംഘം ചവിട്ടി പരിക്കേല്‍പ്പിച്ച (pregnant woman attacked) സംഭവത്തില്‍ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം. സംഭവം നടന്ന പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഇന്നലെ വൈകിട്ട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
അക്രമത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ് (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), നരിയങ്ങാനം ചെമ്പൻപുരയിടത്തിൽ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ്(55) എന്നിവര്‍ നടത്തിയിരുന്ന വര്‍ക് ഷോപ്പ് ഇനി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധ കൂട്ടായ്മ തീരുമാനിച്ചു. കെട്ടിടം ഇനി പ്രതികള്‍ക്ക് വാടകയ്ക്ക് നല്‍കരുതെന്ന് ഉടമയോട് യോഗം ആവശ്യപ്പെട്ടു. കൂടാതെ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് നഗരസഭയുടെ സഹായം ഉണ്ടാകില്ലെന്നും യോഗത്തില്‍ തീരുമാനമെടുത്തു.
പാലാ സ്വദേശികളായ ജിൻസി, ഭര്‍ത്താവ് അഖില്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് പാലാ ഞൊണ്ടിമക്കൽ കവലയിൽ വച്ച് ഗര്‍ഭിണിയായ യുവതി ആക്രമിക്കപ്പെട്ടത്.കവലയിലെ വർക്ക് ഷോപ്പിലെ ഉടമയും സംഘവും യുവതിയെ സ്ഥിരമായി കമന്റ് അടിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു.ഇത് ഭർത്താവ് ചോദ്യം ചെയ്തപ്പോൾ വർക്ക് ഷോപ്പ് ജീവനക്കാർ ഭർത്താവിനെ സംഘം ചേർന്ന്മ ർദ്ദിക്കുകയും,അസഭ്യം പറയുകയും ചെയ്തു .ഇതുകണ്ട് തടസ്സം പിടിക്കാൻ ചെന്ന ഗർഭിണിയായ യുവതിയുടെ വയറിന് അക്രമികൾ ചവിട്ടുകയാണുണ്ടായത്.
ആക്രമണത്തിന് പിന്നാലെ പോലീസ് പ്രതികള്‍ക്കായി ശക്തമായ അന്വേഷണത്തിലായിരുന്നു. തുടര്‍ന്ന് രാത്രി വൈകി മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ് (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), വർക്ക് ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പൻപുരയിടത്തിൽ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ്(55) എന്നിവരെ വിശദമായി ചോദ്യം ചെയ്തു. ഗുരുതരമായ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പാലാ പോലീസ് അറിയിച്ചു.
സമയബന്ധിതമായി പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ യോഗം അഭിനന്ദിച്ചു. കൂടാതെ കെട്ടിട ഉടമയ്ക്ക് ഞൊണ്ടിമാക്കൽ നിവാസികളുടെയും അഭ്യുദയ കാംക്ഷികളുടെയും മുഴുവൻ പിന്തുണയും യോഗം വാഗ്ദാനം ചെയ്തു. പാലാ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നീനാ ജോർജ് ചെറുവള്ളി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.