നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗര്‍ഭിണിയായ യുവതി മകളേയും കൊണ്ട് കിണറ്റില്‍ ചാടി; തിരൂരിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

  ഗര്‍ഭിണിയായ യുവതി മകളേയും കൊണ്ട് കിണറ്റില്‍ ചാടി; തിരൂരിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

  പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്ത് എടുത്തത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
   മലപ്പുറം: തിരൂരില്‍ അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മൂന്നര വയസുകാരിയായ മകളേയും കൊണ്ട് കിണറ്റില്‍ ചാടി ജീവനൊടുക്കി. തിരൂര്‍ പുല്ലൂരിലാണ് സംഭവം. പുല്ലൂര്‍ വൈരങ്കോട് റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന തസ്‌നി, മകള്‍ റിഹാന ഫാത്തിമ എന്നിവരാണ് മരിച്ചത്.

   ഭക്ഷണം കഴിക്കുന്നതിനിടയില്‍ തസ്നിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കിണര്‍ തുറന്ന് വച്ചത് കണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ത്രീക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

   Also Read തദ്ദേശ തെരഞ്ഞെടുപ്പ്​: മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനം താൽക്കാലികമായി നിർത്തിവെച്ചു

   പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്ത് എടുത്തത്. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം മറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കും.
   Published by:user_49
   First published: