HOME » NEWS » Kerala » PREGNANT WOMAN DETAINED AT POLICE STATION STATE HUMAN RIGHTS COMMISSION ORDERED FOR URGENT INVESTIGATION JK TV

ഗര്‍ഭിണിയെ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചു; അടിയന്തര അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

യു​വ​തിയും ഭർത്താവും ഇക്കഴിഞ്ഞ  എട്ടിന് രാവിലെ കൽപ്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെ കാ​ണാ​ൻ കാറിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളമുണ്ടയിൽ വച്ചാണ് എ എസ്. ഐ   ത​ട​ഞ്ഞു​വെ​ച്ചു മോ​ശ​മാ​യി പെ​രു​മാ​റിയതെന്ന്   പരാതിയിൽ പറയുന്നു

News18 Malayalam | news18-malayalam
Updated: June 13, 2021, 4:26 PM IST
ഗര്‍ഭിണിയെ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചു; അടിയന്തര അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
പ്രതീകാത്മക ചിത്രം
  • Share this:
വയനാട്:   ആശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഗ​ര്‍ഭി​ണി​യാ​യ യു​വ​തി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം വെ​ള്ള​മു​ണ്ട പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ത​ട​ഞ്ഞു​വെ​ച്ചന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വയനാട് പ​ടി​ഞ്ഞാ​റെ​ത്ത​റ സ്വ​ദേ​ശി​നി സി.​കെ. നാ​ജി​യ ന​സ്‌​റി​ന്‍ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് വയനാട് ജില്ലാ പോലീസ് മേധാവിക്കും മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർക്കും അന്വേഷണത്തിന് ഉത്തരവ് നൽകിയത്. ഇരുവരും ഏഴു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.

കോഴിക്കോട് അ​ത്തോ​ളി​യി​ലെ ഭർത്താവിൻറെ വീട്ടിൽ നിന്നും യു​വ​തിയും ഭർത്താവും ഇക്കഴിഞ്ഞ  എട്ടിന് രാവിലെ കൽപ്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെ കാ​ണാ​ൻ കാറിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളമുണ്ടയിൽ വച്ചാണ് എ എസ്. ഐ   ത​ട​ഞ്ഞു​വെ​ച്ചു മോ​ശ​മാ​യി പെ​രു​മാ​റിയതെന്ന്   പരാതിയിൽ പറയുന്നു. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടു പോയി  ഒന്നര മണിക്കൂർ നിർത്തി. യുവതിയുടെ ആരോഗ്യസ്ഥിതി പോലും പോലീസ് ഉദ്യോഗസ്ഥർ  പരിഗണിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തു. എഫ്.  ഐ. ആർ പച്ചക്കള്ളമാണെന്ന് പരാതിയിൽ പറയുന്നു.

Also Read-'സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന് നികുതി ഏര്‍പ്പെടുത്തിയത് രാജ്യദ്രോഹം'; എം വി ജയരാജന്‍

അടുത്ത കൽപ്പറ്റ സിറ്റിംഗിൽ കേസ് കമ്മീഷൻ പരിഗണിക്കും. ലോക്ക്ഡൗണയതിനാൽ ഇപ്പോൾ കമ്മീഷൻ്റെ സിറ്റിങ് നടക്കുന്നില്ല. ലോക്ക്ഡൗൺ അവസാനിച്ചാൽ അടുത്ത മാസം തന്നെ കമ്മീഷൻ്റെ സിറ്റിങ് കൽപ്പറ്റയിൽ നടത്തുവാനാണ് തീരുമാനം. അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ റിപ്പോർട്ട് കിട്ടി കഴിഞ്ഞ് വേണ്ടി വന്നാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വരുത്തുവാനും ആലോചനയുണ്ട്.

മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തര വാദിത്വങ്ങൾ

മനുഷ്യാവകാശ ലംഘനം സംബന്ധച്ചോ, അത്തരം സംഭവം ഒഴിവാക്കുന്നതിലെ ഉപേക്ഷ സംബന്ധിച്ചോ പ്രസ്തുത കൃത്യത്തിന് വിധേയനാകുന്ന വ്യക്തിയോ, വിഭാഗമോ നൽകുന്ന പരാതിയിന്മേൽ അന്വേഷണം നടത്തുക എന്നതാണ് കമ്മീഷന്റെ പ്രധാന ഉത്തരവാദിത്തം. ഇത്തരം വിഷയങ്ങളിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പരാതിയൊന്നും കൂടാതെ തന്നെ - നേരിട്ട് - അന്വേഷണം നടത്തുവാനും കമ്മീഷന് അധികാരമുണ്ട്.

കൂടാതെ മനുഷ്യാ വകാശ ലംഘനം സംബന്ധിച്ച കോടതി നടപടികളിൽ കക്ഷിചേരുക.ജയിലുകൾ, സംരക്ഷണാലയങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, ചികിത്സാലയങ്ങൾ മുതലായവ സന്ദർശിക്കുകയും പരിഷ്കരണ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും അവിടങ്ങളിലെ അന്തേവാസികളുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക.ഭരണഘടനാപരവും നിയമപരവുമായ നിലവിലുള്ള മനുഷ്യാവകാശ പരിരക്ഷാ സംവിധാനങ്ങളുടെ നിർവ്വഹണവും ഫല പ്രാപ്തിയും വിലയിരുത്തി യുക്തമായ നിർദ്ദേശങ്ങൾ ലഭ്യമാക്കുക.

മനുഷ്യാവകാശ ധ്വംസനങ്ങൾ, അതിക്രമങ്ങൾ, ഭീകര പ്രവർത്തനങ്ങൾ മുതലായവ സംബന്ധിച്ച് നിരീക്ഷണങ്ങൾ നടത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുക.മനുഷ്യാവകാശത്തെ സംബന്ധിച്ച അന്തർദ്ദേശീയ കരാറുകൾ, പ്രഖ്യാപനങ്ങൾ മുതലായവ വിശകലനം ചെയ്ത് പ്രയോഗിക നടപടികൾ നിർദ്ദേശിക്കുക.മനുഷ്യാവകാശം സംബന്ധിച്ച ഗവേഷണ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്യുക.മുതലായ അധികാരങ്ങളും ഉത്തരാവാദിത്വങ്ങളും മനുഷ്യാവകാശ കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്നു.
Published by: Jayesh Krishnan
First published: June 13, 2021, 4:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories