• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂന്നാറിൽ കാട്ടാനയെക്കണ്ട് പേടിച്ചോടി വീണ് പരിക്കേറ്റ ​ഗർഭിണി മരിച്ചു

മൂന്നാറിൽ കാട്ടാനയെക്കണ്ട് പേടിച്ചോടി വീണ് പരിക്കേറ്റ ​ഗർഭിണി മരിച്ചു

കഴിഞ്ഞ 6-നാണ് അംബികയെ ആറ്റില്‍ കുളിക്കാന്‍ പോകുന്ന വഴിമധ്യേ രക്തസ്ത്രവമുണ്ടായി ബോധമില്ലാതെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    മൂന്നാർ: കാട്ടാനയെ കണ്ട് പേടിച്ചോടി പരിക്കേറ്റ ഗര്‍ഭിണി മരിച്ചു. ഇടമലക്കുടി ഷെഡുകുടിയില്‍ അസ്‌മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. കഴിഞ്ഞ 6-നാണ് അംബികയെ ആറ്റില്‍ കുളിക്കാന്‍ പോകുന്ന വഴിമധ്യേ രക്തസ്ത്രവമുണ്ടായി ബോധമില്ലാതെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഈ ദിവസം ഷെഡുകുടി മേഖലയില്‍ 13 ഓളം കാട്ടാനകള്‍ ഉണ്ടായിരുന്നതായും ആനയെ കണ്ട് ഓടുന്നതിനിടയില്‍ യുവതിക്ക് പരിക്കോറ്റതാണെന്ന് നാട്ടുകാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. അംബിക ഏഴു മാസം ഗര്‍ഭിണിയായിരുന്നു.

    Also read- അപകടകരമായി KSRTC ഓടിച്ചാൽ ഡ്രൈവർക്കെതിരെ നടപടി; വീഡിയോ വാട്‌സ്ആപ്പിൽ അയയ്ക്കാൻ ഗതാഗതവകുപ്പ് നമ്പർ

    വീഴ്ചയെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റോഡ് തകര്‍ന്നത് കാരണം ആംബുലന്‍സ് എത്തിക്കാന്‍ കഴിയാത്തതിനാല്‍ സ്‌ട്രെച്ചറിയില്‍ ചുമന്നാണ് ജീപ്പിൽ എത്തിച്ചത്. തുടർന്ന് ആംബുലന്‍സില്‍ രാത്രി മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 12 മണിക്കൂര്‍ പിന്നിട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അന്ന് രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. അംബികയ്ക്ക് മൂന്ന് മക്കളുണ്ട്.

    Published by:Vishnupriya S
    First published: